ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.
രാജ്യത്ത് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,27,075 ആയി.
രാജ്യത്ത് ഇതുവരെ 41,585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 6,07,384 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 13,78,106 പേർ രോഗമുക്തരായി.രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് അതിരൂക്ഷമായിരിക്കുന്നത്.