ന്യൂഡൽഹി: രാജ്യത്ത് ബുധനാഴ്ച സ്ഥിരീകരിച്ചത് 1,32,788 കോവിഡ് കേസുകൾ. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കേസുകളുടെ എണ്ണത്തിൽ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 3,207 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ധനവ് മരണസംഖ്യയിലുമുണ്ട്. ചൊവ്വാഴ്ച 2,795 പേരായിരുന്നു മരിച്ചത്. ഇന്ന് 2,31,456 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 2,83,07,832 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,35,102 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ 2,61,79,085 പേർ രോഗമുക്തി നേടി. 17,93,645 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുളളത്. ഇതുവരെ 21,85,46,667 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നത് നേരിയ ആശ്വാസം പകരുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തി കുറയുന്നതിന്റെ നേരിയ സൂചനയായി ഇതിനെ നോക്കിക്കാണാവുന്നതാണ്.