ഇ​ന്ത്യ പ​ത്താം സ്ഥാ​ന​ത്ത്; ലോകത്താകമാനം 55 ലക്ഷം കോവിഡ് രോഗികൾ; ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 6,977 കോ​വി​ഡ് കേ​സു​ക​ള്‍, 154 മരണം


ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച പ​ത്തു​രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ പ​ത്താം​സ്ഥാ​ന​ത്ത്. രാ​ജ്യ​ത്ത് കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത് 43 ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ഴാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്ന​ത്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ള്‍​കൊ​ണ്ട് പു​തി​യ കേ​സു​ക​ള്‍ പ​തി​നാ​യി​ര​ത്തി​ന് മു​ക​ളി​ലെ​ത്തി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ല്‍ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 6,977 കോ​വി​ഡ് കേ​സു​ക​ള്‍. 154 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,38,845 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ 77,103 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. 57,720 പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യി. 4,021 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് മ​രി​ച്ച​ത്.

രാ​ജ്യ​ത്ത് കോ​വി​ഡ് ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച​ത് മ​ഹാ​രാ​ഷ്ട്ര​യെ​യാ​ണ്. സം​സ്ഥാ​ന​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മ്പ​തി​നാ​യി​രം ക​ട​ന്നു. അ​തി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മും​ബൈ​യി​ലാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ലും രോ​ഗ​വ്യാ​പ​നം തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് 16,227 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ലോകത്താകമാനം 55 ലക്ഷം കോവിഡ് രോഗികൾ ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 55 ല​ക്ഷമായി. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 55,02,512 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 3,46,761 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തു​വ​രെ 23,02,447 പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 94,205 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​ക​മാ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2,758 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. കോ​വി​ഡ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച അ​മേ​രി​ക്ക​യി​ൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 16.86 ല​ക്ഷം ക​ട​ന്നു. ഇന്നലെ 603 പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ര​ണ​നി​ര​ക്കി​ൽ ഇ​ന്ന് നേ​രി​യ കു​റ​വു​ണ്ട്.18,490 പേ​ർ​ക്കാ​ണ് ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 16,86,436 ആ​യി ഉ​യ​ർ​ന്നു. 99,300 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തു​വ​രെ 4,51,702 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് ബ്രി​ട്ട​നി​ലാ​ണ്. 36,793 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 2,59,559 പേ​ർ​ക്കാ​ണ് ബ്രി​ട്ട​നി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റ്റ​ലി​യി​ൽ 32,785 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 2,29,858 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

റ​ഷ്യ-344,481 (3,541), ബ്ര​സീ​ൽ-363,618 (22,716), സ്പെ​യി​ൻ-282,852 (28,752), ഫ്രാ​ൻ​സ്-182,584 (28,367), ജ​ർ​മ​നി- 180,328 (8,371), തു​ർ​ക്കി – 156,827 (4,340), ഇ​റാ​ൻ – 135,701 (7,417), പെ​റു – 119,959 (3,456), കാ​ന​ഡ – 84,699 (6,424) എന്നിങ്ങനെയാണ് വിവിധരാജ്യങ്ങളിൽ രോഗം ബാധിച്ചവരുടെയും മരച്ചവരുടെയും (ബ്രായ്ക്കറ്റിൽ) എണ്ണം.

Related posts

Leave a Comment