ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 12,881 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തെ കോവിഡ് കേസുകൾ 12,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,66,946 ആയി.
24 മണിക്കൂറിനിടെ 334 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 12,237 ആയി ഉയർന്നു. 1,94,324 പേർ രോഗമുക്തരായി. 1,60384 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
മഹാരാഷ്ട്രയില്‍ 3,307 പേര്‍ക്കാണ് രോഗം പുതിയതായി ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,16,7523 ആയി. 24 മണിക്കൂറിനിടെ 114 പേര് മരിച്ചു. ഇതോടെ മരണ സംഖ്യ 5,651 ആയി ഉയര്‍ന്നു.
തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 50,193 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ 2,174 പേർക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 576 ആയി.