ലണ്ടൻ: ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. താരത്തെ ഇപ്പോള്‍ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ പേര് ടീം മാനേജ്മെന്റ് പുറത്തു വിട്ടിട്ടില്ല.
താരത്തിന് ആദ്യം തൊണ്ട വേദന അനുഭവപ്പെടുകയും അതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. താരവുമായി സമ്പർക്കത്തിലേർപ്പെട്ട സഹതാരങ്ങളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു.