ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആശ്വാസകരമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 92,596 കേസുകൾ മാത്രമാണ്. 2,219 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,53,528 ആയി ഉയർന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇത് വരെ 2,90,89,069 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 12,31,415 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്.
2,75,04,126 പേർ ഇതുവരെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 23,90,58,360 പേരാണ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.