തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
മാസ്കിന് ഉൾപ്പെട അമിത വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി. അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വില നിശ്ചയിച്ചത്.
സാനിറ്റൈസറിനെയും വിലനിയന്ത്രണ പട്ടികയില്‍ കൊണ്ടുവന്നു. പിപിഇ കിറ്റിന് ഇനി പരമാവധി 273 രൂപ മാത്രമേ ഈടാക്കാന്‍ സാധിക്കു.
എന്‍ 95 മാസ്കിന് 22 രൂപയും സര്‍ജിക്കല്‍ മാസ്കിന് 3.90 രൂപയുമാക്കി. അരലിറ്റര്‍ സാനിറ്റൈസറിന് പരമാവധി 192 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളൂ.
പുതുക്കിയ വില
◘പിപിഇ കിറ്റ്- 273
◘എന്‍95 മാസ്ക്- 22
◘ട്രിപ്പിള്‍ ലെയര്‍ (സര്‍ജിക്കല്‍ ) മാസ്ക്- 3.90
◘ഫെയ്സ് ഷീല്‍ഡ്- 21
◘ഡിസ്പോസിബിള്‍ ഏപ്രണ്‍- 12
◘സര്‍ജിക്കല്‍ ഗൗണ്‍-65
◘എക്സാമിനേഷന് ഗ്ലൗസ്- 5.75
◘ഹാന്‍ഡ് സാനിറ്റൈസര്‍ (500എംഎല്)- 192
◘ഹാന്‍ഡ് സാനിറ്റൈസര്‍ (200എംഎല്)- 98
◘ഹാന്‍ഡ് സാനിറ്റൈസര്‍ (100എംഎല്)- 55
◘സ്റ്റെറൈല്‍ ഗ്ലൗസ് ( ഒരു ജോഡി)- 12
◘എന്‍ആര്‍ബി മാസ്ക്- 80
◘ഹ്യുമിഡിഫയര്‍ ഉള്ള ഫ്ളോമീറ്റര്‍- 1520
◘ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സീമീറ്റര്‍- 1500