സ്വ​കാ​ര്യ ലാ​ബി​ലെ തെ​റ്റാ​യ കോവിഡ്ഫ​ലം; കോ​വി​ഡ് സെ​ന്‍റ​റി​ൽ ക​ഴി​യേ​ണ്ടി വ​ന്നെ​ന്ന ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി യു​വ​സം​വി​ധാ​യ​ക​ൻ; ഇരയായവരിൽ നവജാത ശിശുവും മാതാവും; ദുരനുഭവത്തിന്‍റെ വേദനകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പൂർണ രൂപം ഇങ്ങനെ…

കോ​ട്ട​യം: സ്വ​കാ​ര്യ ലാ​ബി​ലെ കോ​വി​ഡ് ടെ​സ്റ്റി​ൽ പോ​സി​റ്റീ​വ് എ​ന്നു തെ​റ്റാ​യ ഫ​ലം ത​ന്ന​തി​നെ​ത്തു​ട​ർ​ന്നു കോ​വി​ഡ് സെ​ന്‍റ​റി​ൽ ക​ഴി​യേ​ണ്ടി വ​ന്നെ​ന്ന ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി യു​വ​സം​വി​ധാ​യ​ക​ൻ രം​ഗ​ത്ത്.

മ​ല​യാ​ള​ത്തി​ലെ ശ്രദ്ധേ​യ​നാ​യ യു​വ​സം​വി​ധാ​യ​ക​ൻ ജോ​ൺ​പോ​ൾ ജോ​ർ​ജ് ആ​ണ് ത​നി​ക്കു നേ​രി​ട്ട ദു​ര​നു​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

അ​തോ​ടൊ​പ്പം ത​ന്നെ ഉ​പ​ഭോ​ക്തൃ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​തു​താ​യി സ്ഥാ​പി​ച്ച സെ​ൻ​ട്ര​ൽ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ അ​ഥോ​റി​റ്റി(​സി​സി​പി​എ)​യി​ൽ കേ​സും ഫ​യ​ൽ ചെ​യ്തു.

2,750 രൂ​പ മു​ട​ക്കി ചെ​യ്ത കോ​വി​ഡ് ടെ​സ്റ്റി​ൽ പോ​സി​റ്റീ​വ് എ​ന്നു തെ​റ്റാ​യ ഫ​ലം കി​ട്ടി​യ​തു മൂ​ലം രോ​ഗ​മി​ല്ലാ​ത്ത താ​ൻ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കൊ​പ്പം നാ​ലു ദി​വ​സം കോ​വി​ഡ് സെ​ന്‍റ​റി​ൽ ക​ഴി​യേ​ണ്ടി വ​ന്നെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

താ​ൻ മാ​ത്ര​മ​ല്ല കോ​ട്ട​യ​ത്തെ ഒ​രു ന​വ​ജാ​ത​ശി​ശു ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബ​ത്തി​നും നേ​രി​ട്ട ദു​ര​നു​ഭ​വ​മാ​ണ് ഇ​തി​നേ​ക്കാ​ൾ ഞെ​ട്ടി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കോ​ട്ട​യം പു​ലി​ക്കു​ട്ടി​ശേ​രി കൊ​ല്ല​ത്തു​ശേ​രി​ൽ ഡോ​ണി ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യ്ക്കു പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കു മു​ന്നോ​ടി​യാ​യി കോ​വി​ഡ് പോ​സീ​റ്റീ​വ് ഫ​ലം കി​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​മ്മ​യും കു​ഞ്ഞു​മ​ട​ക്കം മ​റ്റു രോ​ഗി​ക​ൾ​ക്കൊ​പ്പം കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി വ​ന്നു.

കോ​വി​ഡ് ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​തി​രു​ന്ന ഇ​വ​രു​ടെ ഫ​ല​ത്തി​ൽ സം​ശ​യം തോ​ന്നി ആ​രോ​ഗ്യ​വ​കു​പ്പ് വീ​ണ്ടും ടെ​സ്റ്റ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് ഇ​ല്ലെ​ന്നു തെ​ളി​ഞ്ഞ​ത്.

പ​ക്ഷേ, ഇ​തി​ന​കം കു​ഞ്ഞി​നെ​യു​മാ​യി കു​ടും​ബം കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ നാ​ലു ദി​വ​സം പി​ന്നി​ട്ടി​രു​ന്നു. രോ​ഗം വ​ന്നു​പോ​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഇ​വ​ർ ആ​ന്‍റി​ബോ​ഡി ടെ​സ്റ്റും ന​ട​ത്തി. രോ​ഗം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഫ​ലം.

രോ​ഗ​മി​ല്ലെ​ന്നു സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി​യെ​ങ്കി​ലും മ​റ്റു കോ​വി​ഡ് രോ​ഗി​ക​ൾ​ക്കൊ​പ്പം ക​ഴി​യേ​ണ്ടി വ​ന്ന​തി​നാ​ൽ വീ​ണ്ടും ക്വാ​റ​ന്‍റൈ​ൻ എ​ടു​ക്കു​ക​യും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക​യും ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​വ​രെ​ല്ലാം.

നി​ര​വ​ധി പേ​ർ ഇ​ങ്ങ​നെ തെ​റ്റാ​യ കോ​വി​ഡ് ഫ​ല​ത്തി​ന്‍റെ ഇ​ര​ക​ളാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് സം​ശ​യം ഉ​യ​രു​ന്ന​ത്. കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യു​ടെ പൂ​ർ​ണ​രൂ​പം ഇ​ങ്ങ​നെ..-

ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​ക്ക്,

സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ക്കു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് 1,251 കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ന്നാ​ണ് അ​ങ്ങു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്.എ​ന്നാ​ൽ, അ​തി​ലൊ​ന്ന് രോ​ഗ​മി​ല്ലാ​തി​രു​ന്ന ഞാ​ൻ ആ​യി​രു​ന്നു.

അ​ങ്ങ​യു​ടെ സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ മു​ഴു​വ​ന്‍ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ന്ന, ചെ​യ്യാ​ത്ത കു​റ്റ​ത്തി​നു ദ്രോ​ഹി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ളും ഈ ​നാ​ട്ടി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ങ്ങ​യെ അ​റി​യി​ക്കാ​നാ​ണ് ഈ ​ക​ത്ത്. ഇ​തി​നെ​തി​രേ അ​ങ്ങു ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു.

ഇ​ത് ആ​രെ​ങ്കി​ലും പ​റ​ഞ്ഞു​കേ​ട്ട സം​ഭ​വം അ​ല്ല, ചി​ല​രു​ടെ വീ​ഴ്ച മൂ​ലം ഞാ​ൻ നേ​രി​ട്ട് അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദു​രി​ത​മാ​ണ്. സു​ഹൃ​ത്തി​നു കോ​വി​ഡ് പോ​സി​റ്റീ​വാ​യെ​ന്ന് അ​റി​ഞ്ഞ ദി​വ​സം മു​ത​ൽ, ആ​രും നി​ർ​ദേ​ശി​ക്കാ​തെ​ത​ന്നെ ക്വാ​റ​ന്‍റൈ​നി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ.

16 ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​വും ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. എ​നി​ക്കു കോ​വി​ഡ് കി​ട്ടാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും ജോ​ലി സം​ബ​ന്ധ​മാ​യ ചി​ല യാ​ത്ര​ക​ള്‍ അ​നി​വാ​ര്യ​മാ​യി​രു​ന്ന​തു​കൊ​ണ്ട് അ​തി​നു മു​ന്നോ​ടി​യാ​യി സ്വ​ന്തം നി​ല​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു.

സ​ർ​ക്കാ​ർ കോ​വി​ഡ് ടെ​സ്റ്റി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന കോ​ട്ട​യ​ത്തെ മെ​ഡി​വി​ഷ​ന്‍ ലാ​ബി​ല്‍ 2,750 രൂ​പ മു​ട​ക്കി RT-PCR ടെ​സ്റ്റ് ന​ട​ത്തി. ഒ​രു ശ​ത​മാ​നം പോ​ലും ക​രു​തി​യി​ല്ല ഞാ​ന്‍ പോ​സി​റ്റീ​വാ​കു​മെ​ന്ന്. പ​ക്ഷേ, എ​ന്നെ വി​ളി​ച്ച​ത് ആ​രോ​ഗ്യ​വ​കു​പ്പി​ല്‍​നി​ന്നാ​ണ്, എ​ന്‍റെ റി​സ​ള്‍​ട്ട് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള മ​ണി​ക്കൂ​റു​ക​ള്‍ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച​തു ഒ​രി​ക്ക​ലും ഓ​ർ​ക്കാ​ൻ പോ​ലും ഇ​ഷ്ട​പ്പെ​ടാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ്.

ബാ​ഗും പാ​യ്ക്ക് ചെ​യ്തു ഞാ​ന്‍ പോ​വു​ന്ന​തു നോ​ക്കി ജ​നാ​ല​ക​ള്‍​ക്കു​ള്ളി​ൽ, എ​ന്‍റെ അ​പ്പ​നും അ​മ്മ​യും ക​ര​യു​ന്ന​ത്, ആം​ബു​ല​ന്‍​സി​ന്‍റെ ചു​വ​ന്ന വെ​ളി​ച്ച​ത്തി​ല്‍ എ​നി​ക്കു കാ​ണാ​മാ​യി​രു​ന്നു. എ​ന്‍റെ രോ​ഗാ​വ​സ്ഥ​യെ​ക്കാ​ൾ എ​നി​ക്കു ചി​ന്ത​യും പേ​ടി​യും, ആ ​അ​വ​സ​ര​ത്തി​ല്‍ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ത​ള​ര്‍​ന്ന അ​വ​ര്‍​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ എ​ന്നോ​ര്‍​ത്താ​യി​രു​ന്നു. അ​വ​രെ​ല്ലാ അ​ര്‍​ത്ഥ​ത്തി​ലും ഒ​റ്റ​പ്പെ​ട്ടി​രു​ന്നു.

കോ​വി​ഡ് സെ​ന്‍റ​റി​ൽ

എ​ന്നെ ച​ങ്ങ​നാ​ശേ​രി​യി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ലെ​ത്തി​ച്ചു. തി​ര​ക്കു കു​റ​വാ​യി​രു​ന്നെ​ങ്കി​ലും, 50 കോ​വി​ഡ് ബാ​ധി​ത​രെ​ങ്കി​ലും അ​വി​ടു​ണ്ടാ​യി​രു​ന്നു. ആ ​രാ​ത്രി മു​ത​ല്‍ ഞാ​നും അ​വ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു.

അ​ടു​ത്ത ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പി​നു മെ​ഡി​വി​ഷ​ന്‍റെ ലാ​ബ് റി​സ​ള്‍​ട്ടു​ക​ളി​ല്‍ സം​ശ​യം തോ​ന്നി​യ​തു​കൊ​ണ്ടാ​വാം, മെ​ഡി​വി​ഷ​നി​ല്‍ ടെ​സ്റ്റ് ചെ​യ്തു പോ​സി​റ്റീ​വാ​യ പ​ല​രു​ടെ​യും റീ​ടെ​സ്റ്റ് ന​ട​ത്തി, ഒ​പ്പം എ​ന്‍റെ​യും. RT-PCR ടെ​സ്റ്റ് ത​ന്നെ.

മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം റി​സ​ള്‍​ട്ട് വ​ന്നു. എ​ന്‍റെ കാ​ര്യം മാ​ത്ര​മേ എ​ന്നെ അ​റി​യി​ച്ചു​ള്ളു. ഞാ​ന്‍ നെ​ഗ​റ്റീ​വ്. റി​സ​ള്‍​ട്ട് അ​റി​ഞ്ഞ ഉ​ട​ന്‍ ഞാ​ന്‍ ഡി​സ്ചാ​ര്‍​ജ് ലെ​റ്റ​ര്‍ വാ​ങ്ങി. എ​ന്നാ​ൽ, രോ​ഗ​മി​ല്ലാ​ത്ത ഞാ​ൻ കോ​വി​ഡ് സെ​ന്‍റ​റി​ല്‍ ക​ഴി​ഞ്ഞ​തി​നാ​ല്‍ വീ​ണ്ടും ക്വാ​റ​ന്‍റൈ​നി​ൽ.

രോ​ഗ​മി​ല്ല!

ഇ​തി​നി​ടെ, ലാ​ബ് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ, എ​നി​ക്ക് കോ​വി​ഡ് വ​ന്നി​ട്ടു​ണ്ടാ​വു​മെ​ന്നും ര​ണ്ടു ദി​വ​സം​കൊ​ണ്ട് മാ​റി​യ​താ​വാ​മെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ മ​റു​പ​ടി. ഇ​തു ശ​രി​യാ​ണോ എ​ന്ന​റി​യാ​ൻ ഞാ​ന്‍ ആ​ന്‍റി​ബോ​ഡി ടെ​സ്റ്റ് ന​ട​ത്തി. അ​തി​ന്‍റെ റി​സ​ൾ​ട്ട് എ​നി​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന​താ​യി​രു​ന്നു. തെ​റ്റാ​യ ലാ​ബ് റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് എ​നി​ക്കേ​റെ ദു​രി​ത​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ന്നു ക​രു​തി​യ​താ​ണ് ഞാ​ൻ. എ​ന്നാ​ൽ, സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വം​കൂ​ടി കോ​ട്ട​യ​ത്തു​ണ്ടാ​യി.

ആ ​അ​മ്മ​യും കു​ഞ്ഞും

എ​ന്‍റെ അ​നു​ഭ​വ​ത്തേ​ക്കാ​ൾ അ​തി​ക്രൂ​ര​മാ​യ പ​രീ​ക്ഷ​ണ​മാ​ണ് ന​വ​ജാ​ത ശി​ശു അ​ട​ക്ക​മു​ള്ള ആ ​കു​ടും​ബം നേ​രി​ട്ട​ത്. അ​തു​കൂ​ടി കേ​ട്ട​തോ​ടെ​യാ​ണ് ഇ​തു പ​രാ​തി​പ്പെ​ട​ണം എ​ന്നു തീ​രു​മാ​നി​ച്ച​ത്.

ഇ​പ്പോ​ള്‍ എ​ല്ലാ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും മു​ന്‍​പ് കോ​വി​ഡ് ടെ​സ്റ്റ് വേ​ണ​മ​ല്ലോ. അ​തു​പോ​ലെ കോ​ട്ട​യ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ത്തി​നു മു​ന്‍​പ് കോ​ട്ട​യം പു​ലി​ക്കു​ട്ടി​ശേ​രി കൊ​ല്ല​ത്തു​ശേ​രി​ൽ ഡോ​ണി ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യു​ടെ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി, കു​ഞ്ഞു​ണ്ടാ​വു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്‍​പ്, ഹോ​സ്പി​റ്റ​ല്‍ ത​ന്നെ ഇ​തേ ലാ​ബി​നെ ഏ​ല്‍​പി​ച്ച ടെ​സ്റ്റി​ന്‍റെ റി​സ​ള്‍​ട്ട് വ​ന്നു, പോ​സി​റ്റീ​വ്.

ഇ​തോ​ടെ പ്ര​സ​വം ക​ഴി​ഞ്ഞ ഉ​ട​നെ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ഹോം ​ക്വാ​റ​ന്‍റൈ​നി​ലേ​ക്കു മാ​റ്റി. ഇ​തി​നി​ടെ, കു​ഞ്ഞി​ന് മ​ഞ്ഞ​നി​റം ബാ​ധി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ തേ​ടി ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നാ​ൽ ആ​രും സ്വീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്കു മാ​റ്റി.

ഇ​തി​നി​ടെ, കോ​വി​ഡ് ബാ​ധി​ക്കാ​നു​ള്ള യാ​തൊ​രു സാ​ഹ​ച​ര്യ​ത്തി​ലും പോ​കാ​തി​രു​ന്ന യു​വ​തി​യു​ടെ റി​സ​ൾ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​മ്മ​യു​ടെ കോ​വി​ഡ് ടെ​സ്റ്റ് വീ​ണ്ടും ന​ട​ത്തി. ഫ​ലം നെ​ഗ​റ്റീ​വ്. ഫ​ലം വ​ന്ന​പ്പോ​ഴേ​ക്കും രോ​ഗ​മി​ല്ലാ​ത്ത മാ​താ​പി​താ​ക്ക​ളും കു​ഞ്ഞും കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ നാ​ലു ദി​വ​സം പി​ന്നി​ട്ടി​രു​ന്നു.

കോ​വി​ഡ് പോ​സി​റ്റീ​വ് എ​ന്നു തെ​റ്റാ​യ റി​സ​ൾ​ട്ട് കി​ട്ടി​യ​തു മൂ​ലം കു​ഞ്ഞി​നു മു​ല​പ്പാ​ൽ പോ​ലും കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ നി​സ്സ​ഹാ​യ​യാ​യി ആ ​അ​മ്മ. നാ​ലു രാ​വും പ​ക​ലും അ​വ​ര​വി​ടെ ക​ഴി​യേ​ണ്ടി വ​ന്നു. കോ​വി​ഡ് രോ​ഗി​ക​ളെ ഭ​യ​മു​ള്ള​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വു​മെ​ന്ന് അ​ന്ന് ആ​രും സ​ഹാ​യി​ക്കാ​നി​ല്ലാ​തെ വ​ന്ന​പ്പോ​ള്‍ അ​വ​ര്‍​ക്കു മ​ന​സി​ലാ​യി. ഒ​രു ന​ഴ്സ് ആ ​സ​മ​യ​ത്തു കാ​ണി​ച്ച സ്നേ​ഹ​വും ക​രു​ത​ലും അ​വ​ര്‍ പ​റ​ഞ്ഞ​ത് ഓ​ര്‍​ക്കു​ന്നു. രോ​ഗം വ​ന്നു​പോ​യി​ല്ല എ​ന്നു​റ​പ്പി​ക്കാ​ൻ ഇ​വ​ർ ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന​യും ന​ട​ത്തി. രോ​ഗം ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു ഫ​ലം.

അ​റി​ഞ്ഞി​ട്ടും ന​ട​പ​ടി​യി​ല്ല!

പ്ര​സ്തു​ത സ്വ​കാ​ര്യ ലാ​ബ് ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ 40,000ല്‍ ​അ​ധി​കം ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്, പ​ണം മു​ട​ക്കി ഇ​വി​ടെ ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ള്ള, എ​ന്നെ​പ്പോ​ലെ എ​ത്ര​യോ ആ​ളു​ക​ള്‍ ഇ​വ​രു​ടെ ഇ​ര​ക​ളാ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന​താ​ണ് ഇ​പ്പോ​ൾ സം​ശ​യം. ഇ​വ​ര്‍ ന​ൽ​കു​ന്ന റി​സ​ൾ​ട്ടി​നെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ലു​ള്ള​വ​ർ​ക്കു​ത​ന്നെ സം​ശ​യം ഉ​യ​ര്‍​ന്നി​ട്ട് ര​ണ്ടാ​ഴ്ച​ക​ള്‍ പി​ന്നി​ട്ടു സാ​ർ, പ​ക്ഷേ, ആ​രും ന​ട​പ​ടി​യൊ​ന്നും എ​ടു​ക്കു​ന്നി​ല്ല.

ഈ ​ലാ​ബി​ല്‍​നി​ന്ന് ഇ​പ്പോ​ഴും ആ​യി​ര​ക്ക​ണ​ക്കി​നു ടെ​സ്റ്റ് റി​സ​ള്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്നു. ഈ ​മ​ഹാ​മാ​രി​ക്കി​ട​യി​ല്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലേ​ക്കു ജ​നി​ച്ചു​വീ​ണ, ആ ​കു​ഞ്ഞി​നും കു​ടും​ബ​ത്തി​നും ഇ​വ​രു​ടെ വീ​ഴ്ച മൂ​ലം നേ​രി​ട്ട നീ​തി​കേ​ടും ദു​രി​ത​വും ഒ​രി​ക്ക​ലും പൊ​റു​ക്കാ​നാ​വി​ല്ല.

ഇ​നി​യും ആ​രും അ​നാ​വ​ശ്യ​മാ​യി വ​ഞ്ചി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ശ​ന ന​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന ലാ​ബു​ക​ളെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​പേ​ക്ഷി​ക്കു​ന്നു.

ലാ​ബു​ക​ളു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം​കൊ​ണ്ട് രോ​ഗ​മി​ല്ലാ​തി​രു​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്ന പ​ട്ടി​ക​യി​ൽ പോ​ലും ഉ​ൾ​പ്പെ​ടേ​ണ്ടി വ​ന്ന​വ​ർ എ​ത്ര​യോ പേ​രു​ണ്ടാ​കും. സ​ത്യ​ത്തി​ൽ വ്യ​ക്തി​ക​ൾ മാ​ത്ര​മ​ല്ല സ​ർ​ക്കാ​ർ​കൂ​ടി ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം അ​നാ​സ്ഥ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി അ​പേ​ക്ഷി​ക്കു​ന്നു.

വി​ശ്വ​സ്ത​ത​യോ​ടെ,

ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ്
സി​നി​മ സം​വി​ധാ​യ​ക​ൻ

Related posts

Leave a Comment