ക​ട​യ്ക്ക​ൽ​ താലൂക്ക് ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ര്‍ റൂം ​ജീ​വ​ന​ക്കാ​രി​ക്കാരിക്ക് കോവിഡ്; പ്ര​സ​വ​വാ​ർ​ഡ് അ​ട​ച്ചു


ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ലി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ര്‍ റൂം ​ജീ​വ​ന​ക്കാ​രി​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ്‌ പോ​സി​റ്റീ​വ് ആ​യ​ത്.

ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ര്‍ വി​ഭാ​ഗം പൂ​ര്‍​ണ​മാ​യും അ​ട​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ കൊ​ല്ലം വി​ക്ടോ​റി​യ, പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

ആ​ശു​പ​ത്രി​യി​ല്‍ നേ​ഴ്സു​മാ​യി കൂ​ടു​ത​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ജി​ല്ല ാമെ​ഡി​ക്ക​ല്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ത്യാ​വ​ശ്യ ചി​കി​ത്സ​ക്കാ​യി മാ​ത്ര​മേ രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്താ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്ന അ​ഞ്ച​ല്‍, അ​ല​യ​മ​ണ്‍, ഏ​രൂ​ര്‍, ഇ​ട​മു​ള​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​ന​ത്ത ജാ​ഗ്ര​ത അ​ധി​കൃ​ത​ര്‍ തു​ട​രു​ക​യാ​ണ്.

ഏ​രൂ​ര്‍ കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത് അ​തി​ര്‍​ത്തി​യാ​യ പ​തി​നൊ​ന്നാം മൈ​ല്‍ വാ​ര്‍​ഡി​ല്‍ ത​ച്ച​ന്‍​കോ​ണം സ്വ​ദേ​ശി​യാ​യ യു​വാ​വി​നു ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​തോ​ടെ കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തും ആ​ശ​ങ്ക​യി​ലാ​ണ്.

ഒ​ന്ന​ര​മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം കു​ള​ത്തു​പ്പു​ഴ​യി​ല്‍ വീ​ണ്ടും കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത് ത​ല ജാ​ഗ്ര​ത സ​മി​തി അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നു.

Related posts

Leave a Comment