കടുത്തുരുത്തി: കോവിഡ് – 19 വ്യാപനം രൂക്ഷമായി തുടരുമ്പോഴും ജനത്തിന്റെ അശ്രദ്ധയ്ക്കു യാതൊരു കുറവുമില്ലെന്ന് പോലീസ്.
സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ധരിക്കുക തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ പാലിക്കണമെന്ന് പോലീസും ആരോഗ്യ വകുപ്പും അധികാരികളും ഉള്‍പെടെ മാറി മാറി പറയുന്നുണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് പ്രശ്നമല്ലെന്ന നിലപാടിലാണ് ജനങ്ങള്‍.
കോവിഡ് നിയമങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നൂറിലധികം കേസുകളാണ് കടുത്തുരുത്തി സ്റ്റേഷനില്‍ ഉണ്ടാകുന്നതെന്ന് പോലീസ് പറയുന്നു.
സാമൂഹിക അകലം പാലിക്കാത്തതുമായി ബന്ധപ്പെട്ട കേസുകളും മാസ്ക്കു ശരിയായി ധരിക്കാത്തതിനെ തുടര്‍ന്നുള്ള കേസുകളുമാണ് കൂടുതലായി വരുന്നത്.
144 പ്രഖ്യാപിച്ച മേഖലകളില്‍ പോലും ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ടൗണിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്‍പ്പെടെ ഇപ്പോഴും ആളുകള്‍ ശരിയായി മാസ്ക്ക് ധരിക്കുന്നില്ലെന്നാണ് പോലീസ് ഇതുമായി ബന്ധപെട്ട് എടുക്കുന്ന കേസുകളുടെ എണ്ണം വച്ചുള്ള കണക്കുകളും പറയുന്നത്.