കണ്ണൂർ: കണ്ണൂർ നഗരത്തിൽ കോവിഡ് ബാധിച്ച പതിനാലുകാരന്റെ സന്പർക്കപ്പട്ടികയുമായി ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണം പൂർത്തിയായി. പതിനാലുകാരനുമായി ബന്ധപ്പെട്ട എല്ലാവരുടെയും സ്രവപരിശോധനാഫലം നെഗറ്റീവ് ആണ്.
സന്പർക്കപ്പട്ടികയുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണ റിപ്പോർട്ടാണ് ഇനി വരേണ്ടത്. പോലീസ് കണ്ടെത്തിയവർക്ക് സ്രവ പരിശോധന നടത്തും.
തുടർന്ന് മാത്രമേ കണ്ണൂർ നഗരത്തിലെ നിയന്ത്രണം പൂർണമായും മാറ്റുകയുള്ളു. പതിനാലുകാരന് സന്പർക്കത്തിലൂടെ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് കണ്ണൂർ നഗരം പൂർണമായി അടച്ചിട്ടത്. കഴിഞ്ഞ ദിവസമാണ് ഭാഗികമായി തുറന്നത്.