കണ്ണൂർ: കണ്ണൂർ ജില്ലയില്‍ കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന പത്തുപേർക്കുകൂടി രോഗമുക്തി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന എരിപുരം സ്വദേശി, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മൂരിയാട് സ്വദേശികളായ നാലുപേര്‍, ചെറുവാഞ്ചേരി, പെരളശേരി, പത്തായക്കുന്ന്, പെരിങ്ങത്തൂര്‍, മൊകേരി സ്വദേശികള്‍ എന്നിവരാണ് ഇന്നലെ ആശുപത്രി വിട്ടത്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 118 പേരില്‍ 113 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ബാക്കി അഞ്ചുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ നാലുപേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒരാളുമാണ് നിലവില്‍ ചികിത്സയിലുള്ളത്.
ജില്ലയില്‍ ആകെ 197 പേര് നിലവില്‍ നിരീക്ഷണത്തിലുണ്ട്. 33 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും രണ്ടുപേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും 15 പേര് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 147 പേര് വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍നിന്ന് 4252 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4139 എണ്ണത്തിന്റെ ഫലം ലഭ്യമായി. 113 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കാസർഗോട്ട് നിരീക്ഷണത്തില്‍ 952 പേര് മാത്രം
കാസര്‍ഗോഡ്: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇനി ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 952 പേര് മാത്രം. വീടുകളില്‍ 885 പേരും ആശുപത്രികളില്‍ 67 പേരുമാണ് ഉള്ളത്. ഇന്നലെ പുതുതായി 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 94 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
ഇനി 242 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഏക വ്യക്തിയുടെ തുടര്‍ സാമ്പിളിന്റെ പരിശോധനാഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ നിന്ന് ഇതുവരെ 177 പേരാണ് രോഗമുക്തരായത്.