അയ്മനം: വാഹന സൗകര്യമില്ലാത്ത അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡ് കരീമഠം പ്രദേശത്തെ കോവിഡ് ബാധിതരായ ദന്പതികളെ പഞ്ചായത്ത് വള്ളത്തിൽ ആശുപത്രിയിലെത്തിച്ച് വൈസ് പ്രസിഡന്റ് മനോജ് കരിമഠം.
പിപിഇ കിറ്റ് ധരിച്ച് കാലടിച്ചിറ ജെട്ടിക്കു സമീപമുള്ള വീട്ടിലെത്തി രോഗബാധിതരെ വള്ളത്തിൽ ആർപ്പൂക്കര പഞ്ചായത്തിന്റെ ഒന്നാം വാർഡായ മഞ്ചാടിക്കരിയിൽ എത്തിക്കുകയായിരുന്നു.
തുടർന്നു പഞ്ചായത്തിന്റെ ആംബുലൻസിൽ അതിരന്പുഴ സിഎഫ്എൽടിസിയിലും എത്തിച്ചു. റോഡ് സൗകര്യമില്ലാത്ത രോഗികളുടെ വീട്ടിൽ വള്ളത്തിൽ തനിച്ചെത്തി രോഗികളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.