കാസര്‍ഗോഡ്: ജില്ലയില്‍ കോവിഡ്-19 രോഗബാധിതരായി ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെ തുടര്‍ സാമ്പിളുകളുടെ പരിശോധനാ ഫലം രണ്ടുദിവസത്തിനകം ലഭിക്കുമെന്ന് പ്രതീക്ഷ. ഇവരുടെ ആരോഗ്യനില സാമാന്യം ഭേദപ്പെട്ടതിനാല്‍ ഫലം നെഗറ്റീവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവര്‍ കൂടി ആശുപത്രി വിടുന്നതോടെ ജില്ല പൂര്‍ണമായും കോവിഡ് മുക്തമാകും. ജില്ലയില്‍ ആകെ രോഗബാധിതരായ 178 പേരില്‍ 175 പേരും ഇതിനകം രോഗമുക്തരായി ആശുപത്രി വിട്ടു.
രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 920 ആയി കുറഞ്ഞു. വീടുകളില്‍ 901 പേരും ആശുപത്രികളില്‍ 19 പേരുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇന്നലെ പുതുതായി അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 291 പേര് ഇന്നലെ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.