അഞ്ചല്‍ : തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിനിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചല്‍ കൈതാടി സ്വദേശിനിയായ 18 കാരിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം കൈമനം മന്നം മെമ്മോറിയൽ സ്കൂളിലാണ് വിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. ഇക്കഴിഞ്ഞ 18 നു വിദ്യാര്‍ഥിനിയുടെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തൊട്ടടുത്ത ദിവസമാണ് വിദ്യാര്‍ഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം പെണ്‍കുട്ടിയുടെ മാതാവ് അടക്കം മറ്റ് ബന്ധുക്കളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്.