തിരുവനന്തപുരം: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിക്ക് ശമനം വന്നെന്ന് വിചാരിച്ചിരുന്ന കാലത്തിനോട് വിട പറയേണ്ടി വരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകളില് വര്ധനവെന്ന് റിപ്പോർട്ടുകൾ.
കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തില് വര്ധനവ് ഉണ്ടെന്നാണ് റിപ്പോർട്ട്.
വാക്സിന് എടുത്തതിനാല് ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം മൂർശ്ചിക്കുന്നുല്ലെന്ന് ആരോഗ്യ വിദഗ്ധര് പറഞ്ഞു. പ്രായമായവരിലും മറ്റ് അസുഖങ്ങള് പിടിപെട്ടവരിലുമാണ് കോവിഡ് രോഗബാധ കൂടുതലായും കാണപ്പെടുന്നത്.
പനി ആയി എത്തുന്നവരിൽ മിക്കവരും കോവിഡ് പരിശോധന നടത്തുന്നില്ല. ആശുപത്രിയില് അഡ്മിറ്റ് ചെയ്യേണ്ടി വരുമ്പോഴോ ശസ്ത്രക്രിയ നടത്തേണ്ടി വരുമ്പോഴോ ആണ് കോവിഡ് പരിശോധന നടത്തുന്നത്. ആര്ടിപിസിആര് പരിശോധന കുറവാണ്.