കൊച്ചി: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നത് ആശ്വാസമാകുന്നു.
ഒരുവേള 992 വരെ ഉയര്‍ന്ന രോഗികളുടെ എണ്ണം ഇന്നലെ 813 ലേക്ക് താഴ്ന്നു. രോഗമുക്തരുടെ എണ്ണം വര്‍ധിച്ചതാണു ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണം.
ഇന്നലെ 15 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തരുടെ എണ്ണം നാലിരട്ടിയിലേറെയാണ്. 69 പേരാണ് ഇന്നലെ ജില്ലയില്‍ രോഗമുക്തരായത്.
രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍മാത്രമാണു കേരളത്തിനു പുറത്തുനിന്ന് എത്തിയവര്‍. 13 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം സ്ഥികരിച്ചതെന്നത് ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്. പള്ളുരുത്തി, എടത്തല സ്വദേശികള്‍ക്കാണു ഇന്നലെ കൂടുതലായും രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ 623 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയപ്പോള്‍ നിരീക്ഷണ കാലയളവ് അവസാനിച്ച 1,008 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു.
നിലവില്‍ 12,637 പേരാണു ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 10,400 പേര് വീടുകളിലും 250 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1,987 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
119 പേരെ പുതുതായി ആശുപത്രിയില്‍/ എഫ്എല്‍റ്റിസി പ്രവേശിപ്പിച്ചപ്പോള്‍ വിവിധ ആശുപ്രതികളില്നിന്ന് 88 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കോവിഡ് 19 പരിശോധനയുടെ ഭാഗമായി 503 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
420 പരിശോധന ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. 506 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളില്നിന്നുമായി 514 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.