പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളുമായി മുന്നോട്ട് തന്നെ;  എ​റ​ണാ​കു​ള​ത്ത് രോ​ഗ​മു​ക്തി നി​ര​ക്ക് 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ


കൊ​ച്ചി: പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി മു​ന്നോ​ട്ടു​പോ​ക​വേ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്തി നി​ര​ക്ക് 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലെ​ത്തി. നി​ല​വി​ല്‍ 90.43 ശ​ത​മാ​ന​മാ​ണു ജി​ല്ല​യി​ലെ രോ​ഗ​മു​ക്തി നി​ര​ക്ക്.

ഇ​തു​വ​രെ 31,5977 പേ​ര്‍ രോ​ഗി​ക​ളാ​യ​പ്പോ​ള്‍ 28,5728 പേ​രും രോ​ഗ​മു​ക്ത​രാ​യി. ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന​വ​രു​ടെ എ​ണ്ണം നാ​ളു​ക​ള്‍​ക്കു​ശേ​ഷം മു​പ്പ​തി​നാ​യി​ര​ത്തി​ല്‍ താ​ഴെ​യെ​ത്തി. നി​ല​വി​ല്‍ 29,285 പേ​രാ​ണു ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന​ത്.

ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം​പേ​രും വീ​ടു​ക​ളി​ലാ​ണു​ള്ള​ത്. മ​ര​ണ​സം​ഖ്യ​യാ​ക​ട്ടെ ആ​ശ​ങ്ക​യാ​യി തു​ട​രു​ന്നു. 0.23 ശ​ത​മാ​ന​ത്തി​ലി​രു​ന്ന മ​ര​ണ​നി​ര​ക്ക് നി​ല​വി​ല്‍ 0.29 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ര്‍​ന്ന​ത്.

915 പേ​ര്‍ ഇ​തി​നോ​ട​കം കോ​വി​ഡി​ന് കീ​ഴ​ട​ങ്ങി. ക​ഴി​ഞ്ഞ​മാ​സം ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​മാ​സ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​വ​സ​ങ്ങ​ള്‍​ക്കി​ടെ മ​ര​ണം നൂ​റു പി​ന്നി​ടു​ന്ന കാ​ഴ്ച​ക​ളാ​ണു കാ​ണാ​ന്‍ സാ​ധി​ക്കു​ക.

ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2325 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ 4,910 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി. 2,809 പേ​രെ കൂ​ടി പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 7,855 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 72,964 ആ​യി കു​റ​ഞ്ഞു.

ഇ​ന്ന​ലെ ജി​ല്ല​യി​ല്‍​നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍​നി​ന്നാ​യി 14,299 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റാ​ക​ട്ടെ 16.25 ശ​ത​മാ​ന​മാ​ണ്.

Related posts

Leave a Comment