കോ​വി​ഡ് 19; കൊ​ച്ചി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം വീ​ണ്ടും മേ​ലോ​ട്ട്; സാ​ന്പി​ൾ ശേ​ഖ​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി


കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം വീ​ണ്ടും വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ​മാ​ത്രം പു​തു​താ​യി 130 പേ​രെ​യാ​ണു വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി നി​ർ​ദേ​ശി​ച്ച​ത്.

നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 29 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 442 ആ​യി ഉ​യ​ർ​ന്നു.

ഇ​തി​ൽ 115 പേ​ർ ഹൈ ​റി​സ്ക്ക് വി​ഭാ​ഗ​ത്തി​ലും 327 പേ​ർ ലോ ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രാ​ണ്. ഇ​ന്ന​ലെ പു​തു​താ​യി ഒ​രാ​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു . ഇ​തോ​ടെ ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 20 ആ​യി.

ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഏ​ഴു​ പേ​രും ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു​ പേ​രും ക​രു​വേ​ലി​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു​പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി എ​ട്ടു​പേ​രു​മാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​തി​നി​ടെ, മാ​ർ​ച്ച് 21 മു​ത​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് മെഡിക്കൽ കോ​ള​ജി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി രോ​ഗ​മു​ക്ത​നാ​യി. അ​തി​നി​ടെ, ഇ​ന്ന​ലെ ജി​ല്ല​യി​ൽ​നി​ന്നു 171 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ൽ 14 എ​ണ്ണം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ, ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ എ​ന്നി​വ​രി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച​താ​ണ്.

സാ​ന്പി​ൾ ശേ​ഖ​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പത്തു വി​ഭാ​ഗ​ങ്ങ​ളെ​കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​വാ​ൻ ആ​രം​ഭി​ച്ചു. പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ പ്രൈ​മ​റി കോ​ണ്ടാ​ക്ട് , സെ​ക്ക​ൻ​ഡ​റി കോ​ണ്ടാ​ക്ട് ,

വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ, കോ​വി​ഡ് ഇ​ത​ര ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഫീ​ൽ​ഡ് ത​ല പ്ര​വ​ർ​ത്ത​ക​ർ, മു​തി​ർ​ന്ന പൗ​രന്മാ​ർ, അ​ന്ത​ർ സം​സ്ഥാ​ന യാ​ത്രി​ക​ർ, ഗ​ർ​ഭി​ണി​ക​ൾ, അ​ന്ത​ർ സം​സ്ഥാ​ന യാ​ത്രി​ക​രു​മാ​യി സ​ന്പ​ർ​ക്കം വ​ന്നി​ട്ടു​ള്ള​വ​ർ, മ​റ്റു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ കാ​റ്റ​ഗ​റി തി​രി​ച്ചാ​ണു പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് മാ​ത്ര​മാ​യി 157 പേ​രു​ടെ സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ ശേ​ഖ​രി​ച്ചു. ഇ​ന്ന​ലെ 30 പ​രി​ശോ​ധ​ന ഫ​ല​മാ​ണ് ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്. ഇ​വ​യെ​ല്ലാം നെ​ഗ​റ്റീ​വാ​ണെ​ന്നും ഇ​നി 193 സാ​ന്പി​ൾ ഫ​ല​ങ്ങ​ൾ കൂ​ടി ല​ഭി​ക്കാ​നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment