കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാമെന്ന് മ​ന്ത്രി കെ. ​കെ. ശൈ​ല​ജ


കൊല്ലം: കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ കോ​വി​ഡ് മ​ര​ണ​നി​ര​ക്കും രോ​ഗ​വ്യാ​പ​ന​വും നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി കെ ​കെ ശൈ​ല​ജ.

ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യ പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ര​ണ്ട് കോ​ടി രൂ​പ ചി​ല​വി​ല്‍ ആ​രം​ഭി​ച്ച ആ​ര്‍റ്റി​പിസി ​ആ​ര്‍ ലാ​ബ്, ന​വീ​ക​രി​ച്ച ഐസി യു, ​പ്ലാ​സ്മ ഫെ​റ​സി​സ് മെ​ഷീ​ന്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ജെ ​മേ​ഴ്സി​കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ജി​ല്ലാ കളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​നു​മോ​ദി​ച്ചു.

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ ചി​ല​വി​ല്‍ സ​ജ്ജീ​ക​രി​ച്ച ആ​ര്‍റ്റി ​പിസിആ​ര്‍ ലാ​ബ്, ഇ​രു​പ​ത് ല​ക്ഷം രൂ​പ ചി​ല​വി​ല്‍ ന​വീ​ക​രി​ച്ച കോ​വി​ഡ് ഐ​സി യു, ​പ്ലാ​സ്മ തെ​റാ​പ്പി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് സ്ഥാ​പി​ച്ച പ്ലാ​സ്മ ഫെ​റ​സി​സ് മെ​ഷീ​ന്‍ എ​ന്നി​വ ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മാ​ക്കും.

കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി 500 കി​ട​ക്ക​ക​ള്‍, 42 വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ എ​ന്നി​വ ഇ​വി​ടെ ല​ഭ്യ​മാ​ണ്. ന​വീ​ക​രി​ച്ച 18 കി​ട​ക്ക​ക​ള്‍ ഉ​ള്ള ഐ ​സിയു വി​ല്‍ എ​ല്ലാ കി​ട​ക്ക​ക​ള്‍​ക്കും വെന്‍റി​ലേ​റ്റ​ര്‍, മ​ള്‍​ട്ടി പാ​രാ മോ​ണി​റ്റ​ര്‍ സം​വി​ധാ​നം, ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന രോ​ഗി​ക​ള്‍​ക്ക് ഐ ​സിയു ​വി​ല്‍​ത്ത​ന്നെ ഡ​യാ​ലി​സി​സി​ന് ആ​ര്‍ ഒ ​പ്ലാ​ന്‍റ്,

ഐ​സിയു ​രോ​ഗി​ക​ള്‍​ക്ക് വെ​ന്‍റി​ലേ​റ്റ​ര്‍, എ​ക്‌​സ്റ്റേ​ണ​ല്‍ മോ​ണി​റ്റ​ര്‍ സം​വി​ധാ​നം, 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​കു​ന്ന നെ​ഫ്രോ​ള​ജി​സ്റ്റ്, കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ്, ന്യൂ​റോ​ള​ജി​സ്റ്റ്, അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റ്, പ​ള്‍​മ​ണോ​ള​ജി​സ്റ്റ്, ഫി​സി​ഷ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ടീ​മി​ന്‍റെ സേ​വ​നം എ​ന്നി​വ ല​ഭ്യ​മാ​ണ്.

പ്ലാ​സ്മ ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്ല​ഡ് ബാ​ങ്കി​ല്‍ സ്ഥാ​പി​ച്ച പ്ലാ​സ്മ ഫെ​റ​സി​സ് മെ​ഷീ​ന്‍ വ​ഴി പ്ലാ​സ്മ തെ​റാ​പ്പി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാം. ഇ​തു​വ​രെ എ​ട്ട് പേ​ര്‍​ക്ക് തെ​റാ​പ്പി ല​ഭ്യ​മാ​ക്കി.

അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടി​യ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റു​ക​ള്‍, ഐസിയു, ​വൃ​ക്ക​രോ​ഗി​ക​ള്‍​ക്കാ​യി 10 കി​ട​ക്ക​ക​ളു​ള്ള ഡ​യാ​ലി​സി​സ് യു​ണി​റ്റ്, രോ​ഗ​നി​ര്‍​ണ​യ​തി​നു​ള്ള സി ​ടി സ്‌​കാ​ന്‍, മാ​മോ​ഗ്രാം, ആ​ര്‍​ദ്രം പ​ദ്ധ​തി വ​ഴി പൂ​ര്‍​ണമാ​യി ക​മ്പ്യൂ​ട്ട​ര്‍​വ​ത്ക​രി​ച്ച് ന​വീ​ക​രി​ച്ച ഒ​പി വി​ഭാ​ഗം എ​ന്നി​വ​യും ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഹൃ​ദ്രോ​ഗി​ക​ള്‍​ക്കാ​യി എ​ട്ടു കോ​ടി രൂ​പ ചി​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന കാ​ത്ത് ലാ​ബി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ജി ​എ​സ് ജ​യ​ലാ​ല്‍ എം​എ​ല്‍എ, ​ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​എ​സ് ശ്രീ​ല​ത, പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ ​എ​ന്‍ റോ​യ്, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ ​ഹ​ബീ​ബ് ന​സീം, ഡ​യ​റ​ക്‌​ട്രേ​റേ​റ്റ് ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ വി​വി​ധ ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റ് മേ​ധാ​വി​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment