കൊല്ലം: ജില്ലയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗബാധിതർ ഒമ്പത്. കോവിഡ് 19 നിയന്ത്രണ ഭാഗമായി 18,897 പേർ ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കി. ഇനി 990 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്.ഇവരിൽ 35 പേർ ആശുപത്രി നിരീക്ഷണത്തിലുള്ളവരാണ്.
പരിശോധനയ്ക്ക് അയച്ച 1369 സാമ്പിളുകളിൽ 19 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വരുന്നതിൽ കൂടുതലും നെഗറ്റീവ് ആണെന്നത് ആശ്വാസം പകരുന്നു.
ചാത്തന്നൂർ, ശാസ്താംകോട്ട, പോരുവഴി, തൃക്കോവിൽവട്ടം, കുളത്തൂപ്പുഴ നെടുമ്പന പഞ്ചായത്തുകൾ ജില്ലയിലെ ഹോട്ട് സ്പോട്ട് പഞ്ചായത്തുകളാണ്.