കോവിഡ് കേസുകൾ പുതിയതായില്ല; കൊ​ല്ല​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി


കൊ​ല്ലം: കോവിഡിന്‍റെ പശ്ചാത്തലത്തിൽ ജി​ല്ല​യി​ലെ മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല​നി​ന്ന അ​ധി​ക നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി.​നാ​ലു ദി​വ​സ​മാ​യി പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.​

ശാ​സ്താം​കോ​ട്ട, ഓ​ച്ചി​റ ,ക​ല്ലു​വാ​തു​ക്ക​ൽ, നെ​ടു​മ്പ​ന, തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്തു​ക​ൾ കൂ​ടാ​തെ ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ചി​ല ഡി​വി​ഷ​നു​ക​ളി​ലും നി​ല​നി​ന്ന അ​ധി​ക നി​യ​ന്ത്ര​ണ​ത്തി​നാ​ണ് അ​യ​വ് വ​രു​ത്തി​യ​ത്.

അ​തേ സ​മ​യം ഹോ​ട്ട്സ്പോ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി തു​ട​രും. കു​ള​ത്തു​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, ചാ​ത്ത​ന്നൂ​ർ മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​പാ​ധി ക​ളോ​ടെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കൂ​ട്ടം​കൂ​ടു​ന്ന​തി​ന് ക​ർ​ശ​ന വി​ല​ക്കു​ണ്ട്. സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം.​ഇ​ന്ന​ലെ 526 പേ​രാ​ണ് ജി​ല്ല​യി​ൽ ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നാ​ണ്.

Related posts

Leave a Comment