കൊല്ലം: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 17 208 പേരാണ് വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയത്.ഇന്നലെ 530 പേരാണ് നിരീക്ഷണത്തിൽ നിന്ന് മോചിതരായത്.
കഴിഞ്ഞ 11 ദിവസമായി ജില്ലയിൽ പുതിയ കോവിഡ് പോസിറ്റീവ് കേസുകളില്ല. ഇനി വീടുകളിൽ നിരിക്ഷണത്തിലുള്ളത് 2030 പേരാണ്. 1 2 36 സാമ്പിളുകളിൽ അഞ്ച് എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്.
കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. വിദേശത്തു നിന്നെത്താൻ സാധ്യതയുള്ളവരുടെ സുരക്ഷയും പരിചരണവും ലക്ഷ്യമിട്ടുള്ള പുതിയ പ്രതിരോധ തന്ത്രമാണ് ആവിഷ്കരിക്കുന്നത്.
സമൂഹ വ്യാപനം തടയുകയെന്നതാണ് മുഖ്യ ലക്ഷ്യം.പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നാല് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. അത സമയം ലോക് ഡൗൺ നിയമം ലംഘിച്ച് തമിഴ്നാട്ടിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത യുവാവിന്റെ കോ വിഡ് പരിശോധനാ ഫലം ഇന്ന് പുറത്തു വരും.