കോവിഡ്‌ല 19; പാലക്കാട് നിന്ന് കോ​ട്ട​യം മാർക്കറ്റിലെ​ത്തിയ ലോറി ഡ്രൈവറുടെ പരിശോധനാ ഫലം ലഭിച്ച ശേഷം നടപടിയെന്ന് കളക്ടർ


കോ​ട്ട​യം: കോ​ട്ട​യം മാർക്കറ്റിലെ​ത്തി ത​ണ്ണി​മ​ത്ത​ൻ ഇ​റ​ക്കി മ​ട​ങ്ങി​യ ലോ​റി ഡ്രൈ​വ​റു​ടെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ട്ട​യം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ്.

നി​ല​വി​ൽ കോ​ട്ട​യ​ത്ത് എ​ത്തി​യ​യാ​ൾ​ക്കും ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ 17 പേ​ർ​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ​യും ലോ​റി ഡ്രൈ​വ​റു​ടെ​യും സാ​ന്പി​ൾ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്നു ല​ഭി​ച്ചേ​ക്കും. എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ലോ​റി കോ​ട്ട​യം മാർക്കറ്റിലെ ടി​എ​സ്കെ ഫ്രൂ​ട്ട്സ് എ​ന്ന പ​ഴ​ക്ക​ട​യി​ലെ​ത്തി ത​ണ്ണി​മ​ത്ത​ൻ ഇ​റ​ക്കി​യ​ത്. ഈ ​ലോ​റി ഡ്രൈ​വ​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു​വ​ന്ന​റി​ഞ്ഞ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ അ​ധി​കൃ​ത​ർ ഇ​ന്ന​ലെ ക​ട​യി​ലെ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി ക​ട അ​ട​പ്പി​ച്ച​ത്.

ചൊ​വാ​ഴ്ച ലോ​ഡി​റ​ക്കി​യ​ശേ​ഷം പാ​ല​ക്കാ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട ഡ്രൈ​വ​റെ യാ​ത്രാ​മ​ധ്യേ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 1.30ന് ​എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണു സാ​ന്പി​ളെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ പാ​ല​ക്കാ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക​യ​ച്ച് ഐ​സോ​ലേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലാ​ക്കി.

ത​മി​ഴ്നാ​ട്ടി​ലെ ഡി​ണ്ടി​വ​ന​ത്തു​ നി​ന്നു ത​ണ്ണി​മ​ത്ത​ൻ ലോ​ഡു​മാ​യി ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു പു​റ​പ്പെ​ട്ട ലോ​റി​യി​ൽ ര​ണ്ടു ഡ്രൈ​വ​ർ​മാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. പാ​ല​ക്കാ​ട് വ​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ൽ ശ​രീ​രോ​ഷ്മാ​വ് കൂ​ടി​യ​താ​യി ക​ണ്ടെ​ത്തി​യ ഒ​രു ഡ്രൈ​വ​റോ​ട് നി​രീ​ക്ഷ​ത്തി​ൽ പോ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച​തോ​ടെ ഒ​പ്പു​മു​ണ്ടാ​യി​രു​ന്ന സ​ഹാ​യി ഡ്രൈ​വ​റാ​ണ ലോ​റി​യു​മാ​യി കോ​ട്ട​യ​ത്തേ​ക്കു പോ​ന്ന​ത്.

പ​രി​ശോ​ധ​ന​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണു ക​ട അ​ട​പ്പി​ച്ച​താ​യും ക​ട​യി​ലു​ള്ള പ​ഴ​ങ്ങ​ൾ​ക്കു കു​ഴ​പ്പ​മി​ല്ലെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കാ​ത്ത​വ​രെ ഉ​പ​യോ​ഗി​ച്ചു ക​ട തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment