ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന ആറു പേരെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
പാലാ സ്വദേശിനി (65), പനച്ചിക്കാട് സ്വദേശിനി (25), വൈക്കം വെള്ളൂർ റെയിൽവേ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി (50) കിടങ്ങൂർ പുന്നത്തറ സ്വദേശിനിയും, തിരുവനന്തപുരം ആർസിസിയിലെ ആരോഗ്യ പ്രവർത്തക(33), കുര്യനാട് സ്വദേശി (49), വടയാർ സ്വദേശി (50) എന്നിവരാണ് ചികിത്സയിൽ തുടരുന്നത്.
ഇന്നലെ ഡിസ്ചാർജ് ചെയ്ത കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളായ നട്ടാശേരി സ്വദേശി (37), മുട്ടന്പലം സ്വദേശി (40), കുഴിമറ്റം സ്വദേശിയും തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (32), ഇദ്ദേഹത്തിന്റെ മാതാവ് (60), ഇവരുടെ ബന്ധുവായ (55) കാരി, പാറന്പുഴയിലെ ആരോഗ്യ പ്രവത്തകൻ (40). വിദേശത്തു നിന്നെത്തിയ സംക്രാന്തി സ്വദേശിനി (55),
അന്തർസംസ്ഥാന ലോറി ഡ്രൈവർ മണർകാട് സ്വദേശി (50), ട്രക് ഡ്രൈവർ മണർകാട് സ്വദേശി (43), തമിഴ്നാട് സ്വദേശിയും ചങ്ങനാശേരി താമസക്കാരൻ (56), സേലത്തു നിന്നെത്തിയ മേലുകാവ് സ്വദേശി (28) എന്നിവർ ഇന്നലെ വൈകുന്നേരം ആറിനാണ് മെഡിക്കൽ കോളജ് ആശുപത്രി വിട്ടത്.
ഇന്നലെ ഡിസ്ചാർജ് ചെയ്തവർ 14 ദിവസത്തെ ഹോം ക്വാറന്റൈ നിനു ശേഷം പുനർപരിശോധനയ്ക്കു വീണ്ടും മെഡിക്കൽ കോളജിൽ എത്തും.