കോഴിക്കോട്: മഹാമാരിയെ പ്രതിരോധിക്കാന്‍ വാതിലടച്ചിട്ട് ഇന്നേക്ക് ഒരുമാസം. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാര്‍ച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ആരംഭിച്ചത്.
എന്നാല്‍ 22 ന് ജനതാ കര്‍ഫ്യൂവിന് തൊട്ടുപിന്നാലെ തന്നെ കോഴിക്കോട് പൂര്‍ണമായും ജാഗ്രത തുടര്‍ന്നിരുന്നു. 23 ന് പൊതുഗതാഗതമുള്പ്പെടെ വാഹനഗതാഗതം കുറവായിരുന്നു. 24 മുതല്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ജില്ല പൂര്‍ണമായും രോഗപ്രതിരോധത്തിനുള്ള നടപടികളില്‍ മുഴുകി.
ലോക്ക്ഡൗണ്‍ തുടങ്ങി 30 ദിനരാത്രങ്ങള്‍ പൂര്‍ത്തിയായിട്ടും രോഗഭീതി ജില്ലയില്‍ നിന്ന് ഇനിയും വിട്ടുമാറിയിട്ടില്ല. ചിലര്‍ രോഗമുക്തരാകുമ്പോള്‍ മറുഭാഗത്ത് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
അതേസമയം ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും പ്രതിരോധന നടപടികളുമായി സദാസമയവും രംഗത്തുള്ളത് ഏറെ ആശ്വാസകരമാണ്. സംസ്ഥാനത്തെ നാല് ഹോട്സ്പോട്ട് ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്.
നിയന്ത്രണങ്ങളുമായി പുര്‍ണമായി സഹകരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണനും ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവുവും ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുണ്ട്.
മാര്‍ച്ച് എട്ടിന് 60 പേര് മാത്രം നിരീക്ഷണത്തിലുണ്ടായിരുന്നെങ്കില് ഒരു മാസം പിന്നിട്ടപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 22000 ആയി ഉയര്‍ന്നു. നിലവില്‍ 5000ല്‍ താഴെ ആളുകളാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്.
11668 സ്ക്വാഡുകള്‍ വാര്‍ഡ്തലത്തില്‍ പ്രവര്‍ത്തനം സജീവമായി തുടരുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് നിയന്ത്രണ സെല്‍ കളക്ടറേറ്റില്‍ സജീവമാണ്. രോഗ വ്യാപനം മുന്നില്‍ കണ്ട് കൃത്യമായ സജ്ജീകരണങ്ങള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.
വിദേശത്ത് നിന്ന് നിരവധി പേര് മടങ്ങിയത്തെുമ്പോള്‍ നിരീക്ഷണത്തിലാക്കാന്‍ സൗകര്യപ്രദമായ കെട്ടിടങ്ങള്‍ സജജമാക്കാന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാസികളുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശേഖരിക്കാന്‍ തയാറായിട്ടുണ്ട്.
ഗവ. മെഡിക്കല്‍ കോളജിലെ കോവിഡ് ചികിത്സ വാര്‍ഡില്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരും സദാ പ്രവര്‍ത്തിക്കുന്നുണ്ട്.
കോഴിക്കോട് നഗരത്തില്‍ തെരുവില്‍ കഴിയുന്ന 670ഓളം പേരെ ലോക്ഡൗണിന്റെ തുടക്കത്തിന്റെ പുനരധിവസിപ്പിച്ചിരുന്നു.
നിലവില്‍ സര്‍ക്കാര്‍ ഹോസ്റ്റലുകളിലും സ്കൂളുകളിലും താമസിപ്പിച്ചിരുന്ന അഗതികള്‍ക്കായി മൂന്ന് കെട്ടിടങ്ങളാണ് കണ്ടെത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ സിറ്റി, റൂറല്‍ പോലീസ് പരിധികളില്‍ നടപടി കര്‍ശനമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ വരും ദിവസങ്ങളിലും നടപടികള്‍ കര്‍ശനമായി സ്വീകരിക്കും.
മദ്യശാലകളും ബാറും പൂട്ടിയതോടെ നൂറിലധികം വ്യാജവാറ്റ് കേസുകളും ഒരുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ഏഴ് ടണ്ണിലേറെ പഴകിയ മത്സ്യമാണ് ഒരു മാസത്തിനിടെ പിടികൂടിയത്. ഭക്ഷ്യസുരക്ഷ വകുപ്പും റവന്യു വകുപ്പും ചേര്‍ന്നാണ് പരിശോധന.