കോ​വി​ഡ്: ജി​ല്ല​യി​ല്‍ വീ​ണ്ടും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ; കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ബീ​ച്ചി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ല


കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട് ബീ​ച്ചി​ലേ​ക്ക് പ​ത്തുവ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​മാ​യും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​തി​ര്‍​ന്ന​വ​രു​മാ​യും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ബീ​ച്ചി​ലെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്. പ​ല​പ്പോ​ഴും യാ​തൊ​രു കോ​വി​ഡ് മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് ആ​ളു​ക​ള്‍ ബീ​ച്ചി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വീ​ണ്ടും ശ​ക്ത​മാ​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ മാ​ത്രം 261 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.

വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍​ക്കും പോ​സി​റ്റീ​വാ​യി.29 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 228 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

Related posts

Leave a Comment