കോഴിക്കോട്: നഗരത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോര്പറേഷന് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരത്തിൽ പരിശോധന ശക്തമാക്കുന്നു.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മിക്കയിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു .
ഇതോടെയാണ് വരുംദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാൻ തീരുമാനിച്ചത് .കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സെൻട്രൽ മാർക്കറ്റിലെ വിവിധ യൂണിയൻ പ്രതിനിധികളുടെ യോഗം ഇന്ന് ചേരും. തുടർന്ന് നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കും.
കോവിഡ് ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത്തവണ രോഗബാധ രൂക്ഷമായിരുന്നെങ്കിലും സുരക്ഷാ നിര്‍ദേശങ്ങള്‍ കാര്യമായി നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ അതിരാവിലെ മുതല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥിതിയാണുണ്ടാകുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലോഡുകളുമായി എത്തുന്ന വാഹനങ്ങളുടേയും മത്സ്യവും മാംസവും വാങ്ങാനെത്തിയവരുടെയും വലിയ തിരക്ക് കഴിഞ്ഞ ദിവസവും അനുഭവപ്പെട്ടു. ഇതൊഴിവാക്കാനുള്ള നടപടി ആരോഗ്യ വിഭാഗം സ്വീകരിക്കും.
ബേപ്പൂര്‍, പുതിയാപ്പ, വെള്ളയില്‍ തുടങ്ങിയ ഹാര്‍ബറുകളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. മത്സ്യം വാങ്ങാനെത്തുന്നവരും ബോട്ടുകാരും തൊഴിലാളികളും അകലംപാലിക്കാത്ത സ്ഥിതിയാണെന്നു പരിശോധനയിൽ കണ്ടത്തി. ഈ സാഹചര്യം തുടര്‍ന്നാല്‍ മാര്‍ക്കറ്റ് അടച്ചിടുന്നതടക്കമുള്ള ശക്തമായ നടപടികളിലേക്ക് പോകേണ്ടി വരുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.
മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കോവിഡ് ടെസ്റ്റും വരും ദിവസം നിര്‍ബന്ധമാക്കും. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം മാര്‍ക്കറ്റിലേക്ക് പ്രവേശിപ്പിക്കാനുമാണ് ആലോചിക്കുന്നത്.