ഇതാണ്ട മലയാളി..! കോവി​ഡും വി​റ്റ് കാ​ശാ​ക്കി; സാമ്പിൾ  പരിശോധിക്കാതെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്; ലാ​ബ് വാ​രി​ക്കൂ​ട്ടി​യ​തു ല​ക്ഷ​ങ്ങ​ൾ; മുങ്ങിയ ലാബ് ഉടമയ്ക്കായി തെരച്ചിൽ 


സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ണ്ടോ​ട്ടി:​ വി​ദേ​ശ യാ​ത്ര​ക്കാ​ര്‍​ക്കു വ്യാ​ജ കോ​വി​ഡ് പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് ന​ല്‍​കി വ​ളാ​ഞ്ചേ​രി അ​ര്‍​മാ ലാ​ബ് വാ​രി​ക്കൂ​ട്ടി​യ​തു ല​ക്ഷ​ങ്ങ​ള്‍.​കോ​ഴി​ക്കോ​ട് മൈ​ക്രോ ലാ​ബി​ന്‍റെ ഫ്രാ​ഞ്ച​സി​യാ​യി​രി​ക്കെ ഫോ​ട്ടോ​ഷോ​പ്പ് വ​ഴി എ​ഡി​റ്റ് ചെ​യ്ത വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി വി​ദേ​ശ യാ​ത്ര​ക്കാ​രി​ല്‍​നി​ന്നാ​ണ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​ത്.

വ​ളാ​ഞ്ചേ​രി അ​ര്‍​മാ ലാ​ബി​ല്‍ പ​രി​ശോ​ധ​ന​യ്ക്കു ന​ല്‍​കു​ന്ന സാ​മ്പി​ളു​ക​ള്‍ കോ​ഴി​ക്കോ​ട് മൈ​ക്രോ ലാ​ബി​ലേ​ക്ക് അ​യ​ച്ചു പ​രി​ശോ​ധി​പ്പി​ച്ചാ​ണ് സാ​ധാ​ര​ണ ഫ​ലം ന​ല്‍​കി​യി​രു​ന്ന​ത്.

2,500 രൂ​പ​യി​ലേ​റെ ഈ​ടാ​ക്കി​യി​രു​ന്ന ഒ​രു പ​രി​ശോ​ധ​ന​യ്ക്ക് 500 രൂ​പ​യോ​ള​മാ​ണ് ഫ്രാ​ഞ്ച​സി​യാ​യ അ​ര്‍​മാ ലാ​ബി​നു ക​മ്മീ​ഷ​ൻ ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ൽ തൃ​പ്തി​വ​രാ​തെ ലാ​ഭ​ക്കൊ​തി​ക്കാ​യി​ട്ടാ​ണ് ലാ​ബ് ക​ള്ള​ക്ക​ളി ന​ട​ത്തി​യ​ത്.

വ​ളാ​ഞ്ചേ​രി​യി​ല്‍ ലാ​ബി​ല്‍ കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കു വ​ന്ന​തോ​ടെ​യാ​ണ് ലാ​ബ് ഉ​ട​മ കോ​വി​ഡും വി​റ്റ് കാ​ശാ​ക്കി ത്തുട​ങ്ങി​യ​ത്. പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത സാ​ന്പി​ളു​ക​ൾ മു​ഴു​വ​നും മൈ​ക്രോ​ലാ​ബി​ലേ​ക്ക് അ​യ​യ്ക്കാ​തെ​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

പ​രി​ശോ​ധ​ന​യ്ക്കു ല​ഭി​ച്ച ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റി​ലേ​റെ സാ​മ്പി​ളു​ക​ൾ​ക്കാ​ണ് അ​ര്‍​മാ ലാ​ബ് വ്യാ​ജ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി​യ​ത്. ഇ​തി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​തെ ത​ന്നെ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ക​യാ​യി​രു​ന്നു.

ഒ​രു പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടി​ന് 2,500 ലേ​റെ രൂ​പ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഈ ​കാ​ശു മു​ഴു​വ​ൻ അ​ർ​മാ ലാ​ബി​നു ല​ഭി​ച്ചു. നേ​ര​ത്തെ മൈ​ക്രോ​ലാ​ബി​ൽ​നി​ന്നു ല​ഭി​ച്ച ഒ​രു നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ മ​റ്റു​ള്ള​വ​രു​ടെ പേ​ര് എ​ഡി​റ്റ് ചെ​യ്താ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​യാ​റാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ല്‍​നി​ന്നു കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി യു​എ​ഇ​യി​ലേ​ക്കു പോ​യ നി​ര​വ​ധി പേ​ര്‍​ക്ക് അ​വി​ടെ എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ യു​എ​ഇ പ്യൂ​വ​ര്‍ ഹെ​ല്‍​ത്ത് അം​ഗീ​ക​രി​ച്ച ലാ​ബു​ക​ളി​ല്‍ നി​ന്നു​ള​ള പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് മാ​ത്ര​മാ​ണ് യു​എ​ഇ അം​ഗീ​ക​രി​ക്കു​ക. ഇ​ത്ത​ര​ത്തി​ല്‍ അം​ഗീ​ക​രി​ച്ച കേ​ര​ള​ത്തി​ലെ ലാ​ബാ​യി​രു​ന്നു കോ​ഴി​ക്കോ​ട് അ​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൈ​ക്രോ ഹെ​ല്‍​ത്ത് ലാ​ബ്.

എ​ന്നാ​ല്‍, ഇ​വ​രെ​യും ക​ബ​ളി​പ്പി​ച്ചു വ​ളാ​ഞ്ചേ​രി​യി​ലെ ഫ്രാ​ഞ്ചേ​സി​യാ​യ അ​ര്‍​മ ലാ​ബ് വ്യാ​ജ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു.

വ്യാജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പി​ടി​ച്ച​തോ​ടെ കേ​ര​ള​ത്തി​ലെ മൈ​ക്രോ ഹെ​ല്‍​ത്ത് ലാ​ബ്, ജ​യ്പൂ​രി​ലെ സൂ​ര്യാ​ലാ​ബ്, ദി​ല്ലി​യി​ലെ ഡോ.​പി ഭാ​സി​ന്‍ പാ​ത്ത് ലാ​ബ്, നോ​ബി​ള്‍ ഡൈ​നോ​സ്റ്റി​ക് ലാ​ബ്, എ​ന്നി​വ​യ്ക്ക് യു​എ​ഇ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി.

ഈ ​ലാ​ബു​ക​ളെ​ല്ലാം യു​എ​ഇ പ്യൂ​വ​ര്‍ ഹെ​ല്‍​ത്ത് അം​ഗീ​ക​രി​ച്ച ലാ​ബ് പ​ട്ടി​ക​യി​ല്‍​നി​ന്നു നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​വി​ടെ​നി​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രുടെ യാ​ത്ര ദു​രി​ത​ത്തി​ലാ​യി.​

ക​രി​പ്പൂ​രി​ലെ ക​ഴി​ഞ്ഞ ദി​വ​സം വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ ലാ​ബി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ 113 പേ​രു​ടെ യാ​ത്ര മു​ട​ങ്ങി​യി​രു​ന്നു. അ​തേ​സ​മ​യം, ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ ലാ​ബ് ഉ​ട​മ​യ്ക്കാ​യി തെ​ര​ച്ചി​ൽ ​തു​ട​രു​ക​യാ​ണ്. 

Related posts

Leave a Comment