തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് ആലോചിക്കാൻ ചീഫ് സെക്രട്ടറി കോർകമ്മിറ്റി യോഗം വിളിച്ചു.
കേരളത്തില്‍ ഇന്നലെ 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. കൂട്ടം ചേരലുകൾ ഒഴിവാക്കാൻ ഉള്ള നടപടികൾ വന്നേക്കും.ഷോപ്പുകൾ, മാളുകൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം കൊണ്ടു വരാനും മറ്റു സംസ്ഥാനങ്ങളിലേതുപോലെ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനും ആലോചനയുണ്ട്.
ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കാൻ ആരോഗ്യവകുപ്പിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചില ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
കോവിഡ് വ്യാപന തീവ്രത കുറയ്ക്കാൻ ക്രഷിങ് ദി കർവ് എന്ന പേരിൽ മാസ് വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4783 ആയി.