മലപ്പുറം: മഞ്ചേരിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം കീഴാറ്റൂർ സ്വദേശി വീരാൻകുട്ടി (85) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
അവസാന പരിശോധനയിൽ ഇയാൾക്ക് കോവിഡ് നെഗറ്റീവ് ആയിരുന്നു. അതേസമയം, ഇദ്ദേഹത്തിന് മറ്റ് രോഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇദ്ദേഹത്തിന്റെ ഒരു പരിശോധനാ ഫലം കൂടി വരാനുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
അതിനിടെ, വീരാൻകുട്ടിയുടെ മരണ കാരണം കോവിഡ് ആകാമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരിലൊരാൾ ചില മാധ്യമങ്ങളോട് വിശദീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.