മാന്നാർ: മാന്നാറിൽ കോവിഡ് പോസിറ്റീവ് നിരക്ക് ഉയരുന്നു പൊതു ജനം ആശങ്കയിൽ കോവിഡ് 19 രണ്ടാം തരംഗം കേരളത്തിൽ താണ്ഡവം ആടുമ്പോൾ മാന്നാറിലും പോസിറ്റീവ് രോഗികളുടെ എണ്ണം വർധിക്കുന്നത് ജനങ്ങളെ വലിയ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ഒരു സ്ത്രീ കോവിഡ് ബാധിച്ചു മരണപെടുകയും ചെയ്ത സ്ഥലമാണ് മാന്നാർ.
ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദേശങ്ങൾ കാറ്റിൽ പറത്തി ക്കൊണ്ട് നടത്തുന്ന കല്യാണം, നിശ്ചയം വീടിന്റെ ഗൃഹ പ്രവേശനം തുടങ്ങിയ ചടങ്ങുകളിൽ കൂടുന്ന വലിയ ജനക്കൂട്ടം രോഗ വ്യാപനത്തിന് ഒരു കാരണമാണ്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയാഴ്ച 32,ശനിയാഴ്ച 42, ഇങ്ങനെ യാണ് പോസിറ്റീവ് രോഗികളുടെ എണ്ണം.
ക്വാറന്റൈനിലും ആളുകൾ ഉണ്ട്. പരിശോധന ഫലങ്ങൾ ഇനിയും വരാനുള്ളതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇനി വരാനുള്ള ഫലങ്ങളിലും പോസിറ്റീവ് നിരക്ക് വർധിക്കുകയാണ് എങ്കിൽ ഒരു പ്രാദേശിക ലോക്ക് ഡൗണിന് പോലും മാന്നാറിൽ സാധ്യത ഏറെയാണ്.
സർക്കാർ നിർദേശങ്ങൾ ആകെ അവഗണിച്ചു കൊണ്ട് നടക്കുന്ന ജനങ്ങളുടെ കൂട്ടം കൂടലും മറ്റ് പരിപാടികളും ഒക്കെ തന്നെ കുറച്ചെങ്കിൽ മാത്രമേ ഈ മഹാമാരിയെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കുകയുള്ളു.പോസിറ്റീവ് നിരക്ക് കൂടിയ സാഹചര്യത്തിൽ പോലീസും ആരോഗ്യ വകുപ്പും പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് മാന്നാറിൽ.
ഇനി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാത്ത ആളുകൾക്കെതിരെ നിയമ നടപടി ഉൾപ്പടെ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് ആരോഗ്യ വകുപ്പും പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.