ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ മുനിസിപ്പൽ ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനുള്ള വിറകിനു ക്ഷാമം അനുഭവപ്പെടുന്നതായി മേയർ.
കോവിഡ് മൂലം നിരവധി പേരാണു ഡൽഹിയിൽ മരിക്കുന്നത്. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വിറകു ക്ഷാമം ചൂണ്ടിക്കാട്ടി വടക്കൻ ഡൽഹി മേയർ ജയ് പ്രകാശ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ സമീപിച്ചു. വിറകിന്റെ ലഭ്യത ഉറപ്പുവരുത്താൻ കേജരിവാൾ അധികൃതർക്കു നിർദേശം നൽകി.
ചൊവ്വാഴ്ച വരെ ഏപ്രിലിൽ ഡൽഹിയിൽ 4,063 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 57, 117 കോവിഡ് മരണമാണുണ്ടായത്.