കോട്ടയം: കോട്ടയം ജില്ല കോവിഡ് മുക്തമായെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു പേരും ഇന്നലെ ആശുപത്രി വിട്ടതോടെയാണ് ജില്ല കോവിഡ് മുക്തമായത്.
പാലാ സ്വദേശിനി (65), പനച്ചിക്കാട് സ്വദേശിനി (25), വൈക്കം വെള്ളൂർ റെയിൽവേ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി (50) കിടങ്ങൂർ പുന്നത്തറ സ്വദേശിനിയും, തിരുവനന്തപുരം ആർസിസിയെ ആരോഗ്യ പ്രവർത്തക (33), കുര്യനാട് സ്വദേശി (49), വടയാർ സ്വദേശി (50) എന്നിവരാണ് ഇന്നലെ വൈകുന്നേരം ആശുപത്രി വിട്ടത്.
ഇതോടെ റെഡ് സോണിയാ ജില്ല ഓറഞ്ചിലേക്കും പീന്നിട് ഗ്രീൻ സോണിലേക്കു മാറുന്നതിനാണ് വഴിതെളിയുന്നത്. കഴിഞ്ഞ 27നാണു ജില്ലയിൽ അവസാനമായി കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്.
തുടർന്ന് 21 ദിവസം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നാൽ മാത്രമേ ജില്ല റെഡ് സോണിൽ നിന്ന് ഓറഞ്ച് സോണിലേക്കു എത്തുകയുള്ളു. വീണ്ടും 21 ദിവസം കോവിഡ് കേസുകൾ ഇല്ലാതിരുന്നാൽ മാത്രമേ കോട്ടയം ജില്ലാ ഗ്രീൻ സോണിൽ എത്തുകയുള്ളുവെന്നാണ് ചട്ടം.
വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്തതു മുതൽ ഇതുവരെ ജില്ലയിൽ 20 പേർ കോവിഡ് രോഗവിമുക്തരായി. നിലവിൽ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സന്പർക്കം പുലർത്തിയ 552 പേരും സെക്കൻഡറി കോണ്ടാക്്റ്റ് പട്ടികയിൽ ഉൾപ്പെട്ട 599 പേരും ഇപ്പോൾ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
അതേസമയം നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ ജനങ്ങൾ സാധനങ്ങൾ വാങ്ങനായി നഗരത്തിലേത്ത് എത്തുന്നുണ്ട്. ജനങ്ങൾ കൂട്ടാമായി എത്തുന്നതോടെ രോഗവ്യാപനം തുടരുമെന്ന ആശങ്കയിലാണ് പലരും
ലോറി ഡ്രൈവർക്കൊപ്പം സഞ്ചരിച്ചയാളുടെ പരിശോധനാഫലം നെഗറ്റീവ്
കോട്ടയം: തമിഴ്നാട്ടിൽനിന്ന് കോട്ടയത്തു വന്നു മടങ്ങിയ ശേഷം കോവിഡ്-19 സ്ഥിരീകരിച്ച ലോറി ഡ്രൈവർക്കൊപ്പം സഞ്ചരിച്ച ലോറി ഉടമയുടെ പരിശോധനാ ഫലം നെഗറ്റീവ്.
നാമക്കലിൽനിന്ന് മുട്ടയുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ കോട്ടയത്തെത്തിയത്. സംക്രാന്തിയിൽ രണ്ടു കടകളിലും അയർകുന്നത്തും മണർകാടും ഓരോ കടയിലും കോട്ടയം മാർക്കറ്റിൽ നാലു കടകളിലും ലോഡിറക്കി. ഈ സ്ഥലങ്ങളിലൊന്നും ഡ്രൈവർ ലോറിയിൽനിന്ന് ഇറങ്ങിയിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഡ്രൈവർക്ക് രോഗമുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ചൊവാഴ്ച ഈ കടകൾ അടപ്പിക്കുകയും കടയുടമകളും ജീവനക്കാരും ചുമട്ടുതൊഴിലാളകളും ഉൾപ്പെടെ 21 പേരെ ഹോം ക്വാറന്റയിനിലാക്കുകയും ചെയ്തു.
നാമക്കൽ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലോറി ഉടമയെ പരിശോധനാ ഫലം
നെഗറ്റീവായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്തു.
14 പ്രവാസികൾ ഇന്നെത്തും
കോട്ടയം: കോട്ടയം ജില്ലയിൽ നിന്നുള്ള 14 പ്രവാസികൾ ഇന്നു മടങ്ങിയെത്തും. മടങ്ങിയെത്തുന്നവരെ ഐസൊലേഷൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.ഇന്നു രാത്രി 9.45ന് അബുദാബിയിൽ നിന്ന് നെടുന്പാശേരിയിൽ എത്തുന്ന വിമാനത്തിൽ 13 കോട്ടയം സ്വദേശികളാണുള്ളത്.
ദുബായിൽ നിന്ന് കോഴിക്കോട്ട് എത്തുന്ന വിമാനത്തിൽ ഒരു കോട്ടയം സ്വദേശിയുമുണ്ട്. വിമാനത്തിൽ താവളങ്ങളിൽ നിന്നു പ്രത്യേക വാഹനത്തിൽ ഇവരെ കോട്ടയം ജില്ലയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ എത്തിക്കും. തുടർന്ന് ഇവർ ഏഴു ദിവസം ഐസൊലേഷൻ കേന്ദ്രങ്ങളിൽ കഴിയും.
പ്രവാസികളെ പ്രവേശിപ്പിക്കുന്നതിനായി ജില്ലയിൽ 234 ഐസൊലേഷൻ കേന്ദ്രങ്ങൾ തയാറാക്കിയിരിക്കുന്നതായി അധികൃതർ അറിയിച്ചു. അതേസമയം മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇന്നലെ വരെ അതിർത്തി വഴി കേരളത്തിൽ പ്രവേശിച്ചവരിൽ ജില്ലയിൽനിന്നുള്ളവർ 284 പേരാണ്.
വാളയാർ -130, കുമളി-80, മഞ്ചേശ്വരം-42, ആര്യങ്കാവ്-22, ഇഞ്ചവിള-5, മുത്തങ്ങ-5 എന്നിങ്ങനെയാണ് വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവരുടെ എണ്ണം. ആകെ 1290 അപേക്ഷകളാണ് ഇതുവരെ ഓണ്ലൈനിൽ ലഭിച്ചിട്ടുള്ളത്. ഇതിൽ 796 പേർക്ക് അനുമതി നൽകിയിട്ടുണ്ട്.