കാസർഗോഡ്: കോവിഡ് 19 ചികിത്സയിൽ രാജ്യത്തിനുതന്നെ അഭിമാനമായി കാസർഗോഡ്. ജില്ലയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 84.88 ശതമാനം പേരും രോഗമുക്തരായി. 172 പേർക്കാണ് കാസർഗോട്ട് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 146 പേരും രോഗമുക്തരായി.
ഇതോടെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയെന്ന അപൂര്‍വ നേട്ടമാണ് കാസർഗോഡ് കരസ്ഥമാക്കിയത്. ഇനി 26 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
അധികൃതരുടെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് ജില്ലയിലെ രോഗബാധിതരുടെ എണ്ണം കുറയ്ക്കാനും ചികിത്സയിലുള്ളവരുടെ രോഗം ഭേദമാകുകയും ചെയ്തത്.