ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഉഴവൂർ സ്വദേശിനിയുടെ രണ്ടു വയസുകാരനായ മകന്റെ തുടർച്ചയായ രണ്ടു ദിവസങ്ങളിലെ പരിശോധന ഫലം നെഗറ്റീവ്. അതിനാൽ കുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും.
എന്നാൽ കുട്ടിയുടെ കോവിഡ് സ്ഥീരികരിച്ച ഗർഭിണിയായ അമ്മയെ പരിചരിക്കാൻ എത്തിയ മാതാവിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
പരിശോധന ഫലം ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിശോധന ഫലം നെഗറ്റീവായാൽ യുവതിയുടെ മാതാവിനൊപ്പം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞു വിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചികിത്സയ്ക്കു നേതൃത്വം നല്കുന്ന ഡോ. ആർ. സജിത്കുമാർ അറിയിച്ചിരിക്കുന്നതെന്ന് യുവതി രാഷ്്ട്രദീപികയോടു പറഞ്ഞു.
യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയശേഷം എടുത്ത സാംപിളിന്റെ ആദ്യഫലം നെഗറ്റീവും, ഇന്നലെ ലഭിച്ചത് പോസറ്റീവുമായിരുന്നു. തുടർച്ചയായി രണ്ടു പരിശോധനാ ഫലവും നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂ. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരിക്കുന്ന സാംപിളിന്റെ ഫലം നാളെ ലഭിക്കും.
പരിശോധന ഫലം നെഗറ്റീവാണെങ്കിൽ ഡിസ്ചാർജ് ചെയ്യും. നെഗറ്റീവ് ഫലം ലഭിച്ച ശേഷം നിശ്ചിത ദിവസങ്ങൾ കഴിഞ്ഞെങ്കിൽ മാത്രമേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാവൂ എന്നാണ് പ്രോട്ടോക്കോളെങ്കിലും ഗർഭിണിയായതിനാൽ പ്രത്യേത പരിഗണന നൽകുകയാണെന്ന് ഡോ. സജിത്കുമാർ ഇവരെ അറിയിച്ചു.