കോഴിക്കോട്: ജില്ലയിലെ ആരോഗ്യപ്രവർത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്. 118 പേരുടെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്. മണിയൂർ സ്വദേശിയായ ഗർഭിണിയും അഞ്ച് വയസുകാരിയുമായും സമ്പർക്കത്തിൽ വന്നവരാണ് ഇവർ. ഡോക്ടർമാർ ഉൾപ്പെടെ 120 പേരുടെ സ്രവമാണ് പരിശോധിച്ചത്.
ഗർഭിണിയും 5 വയസുകാരിയും മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിരുന്നില്ല. അഞ്ച് വയസുകാരിയുടെ സമ്പർക്കപ്പട്ടിക കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്ത് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.