മലപ്പുറം: മലപ്പുറം എടക്കരയിൽ ചാരായം വാറ്റുന്നതിനിടെ കോവിഡ് രോഗി പിടിയിൽ. ചുങ്കത്തറ സ്വദേശി കൃഷ്ണൻ(55) ആണ് പിടിയിലായത്.
എക്സൈസ്, പോലീസ് സംയുക്ത പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്. വീടിന്റെ ടെറസിൽ വച്ചായിരുന്നു ഇയാൾ വാറ്റിയിരുന്നത്.
നിരവധി വാറ്റുപകരണങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. പരിശോധന നടക്കുന്നതിനിടെ ആയിരുന്നു പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് ആശുപത്രിയിൽ നിന്ന് സന്ദേശം ലഭിച്ചത്.
ഇയാളുടെ അറസ്റ്റ് ഒഴിവാക്കി. പകരം കേസെടുത്തു.