ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ച് വ്യാ​പ​ക പ​രി​ശോ​ധ​ന! അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ക​ണ്‍​ട്രോ​ള്‍ റൂം

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.

ന​ഗ​ര​സ​ഭ​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും.

നി​യു​ക്ത എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ച്ചു. ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ചു​ള്ള പ​രി​ശോ​ധ​ന പ്ര​ധാ​ന നി​ര​ത്തു​ക​ളി​ലെ​ല്ലാം ഉ​ണ്ട്.

ലോ​ക്ക്ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്നു​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണം.

ഭ​ക്ഷ​ണം, മ​രു​ന്ന് തു​ട​ങ്ങി അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ഉ​റ​പ്പാ​ക്കാ​നും രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വേ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍​ക്കും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കു യാ​ത്ര​യ്ക്കു ത​ട​സ​മു​ണ്ടാ​ക​രു​തെ​ന്ന നി​ര്‍​ദേ​ശ​വും ഉ​ണ്ട്.

ഇ​ന്നു മു​ത​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. ഓ​ഫീ​സു​ക​ള്‍, ബാ​ങ്കു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍ നി​ശാ​ന്തി​നി അ​റി​യി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മെ​ന്നോ​ണം ആ​ളു​ക​ള്‍ പ​ര​മാ​വ​ധി വീ​ടു​ക​ളി​ല്‍ ത​ന്നെ ത​ങ്ങ​ണ​മെ​ന്നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് വീ​ട്ടി​ലെ ഒ​രം​ഗം പു​റ​ത്തു​പോ​യി വ​ര​ണ​മെ​ന്നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ആ​ര്‍​ക്കും ത​ട​സ​മി​ല്ല.

അ​തേ​സ​മ​യം ജി​ല്ല​യി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ വ​ച്ചു​ള്ള പ​രി​ശോ​ധ​ന പോ​ലീ​സ് ശ​ക്ത​മാ​ക്കി. ഒ​രു ത​ര​ത്തി​ലു​മു​ള്ള ലം​ഘ​ന​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല.

ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 2005 ലെ ​ദു​ര​ന്ത നി​വാ​ര​ണ നി​യ​മം, 2020 ലെ ​പ​ക​ര്‍​ച്ച​വ്യാ​ധി ത​ട​യ​ല്‍ ഓ​ര്‍​ഡി​ന​ന്‍​സ്, ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡ് എ​ന്നീ നി​യ​മ​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന​ത് തു​ട​രും.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ക​ണ്‍​ട്രോ​ള്‍ റൂം

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​വും ലോ​ക്ക്ഡൗ​ണും ഏ​റ്റ​വും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തും അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​യ​തുമായ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു സ​ഹാ​യ​വു​മാ​യി പോ​ലീ​സ്.

അ​തി​ഥി തൊ​ഴി​ലാ​ളു​ക​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​മെ​ന്നും പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

ഇ​തി​നാ​യി ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്ന് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്ന് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

ഇ​വ​ര്‍​ക്ക് എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടാ​ല്‍ അ​റി​യി​ക്കു​ന്ന​തി​നും പ​രി​ഹാ​രം തേ​ടു​ന്ന​തി​നും ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

9497908090 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച് പ്ര​ശ്ന​ങ്ങ​ള്‍ അ​റി​യി​ക്കാം. തു​ട​ര്‍​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ മു​ഖാ​ന്തി​രം പോ​ലീ​സ് അ​തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment