
തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവ്.
ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍വന്ന മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോയത്.
മുഖ്യമന്ത്രിക്ക് ഇത് രണ്ടാമത്തെ തവണയാണ് കോവിഡ് പരിശോധന നടത്തുന്നത്. നേരത്തെ, കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ച് വന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു.