ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ വീടുകളിലെ നിരീക്ഷണത്തിന് കേന്ദ്ര സർക്കാർ പുതുക്കിയ മാർഗരേഖ പുറത്തിറക്കി.
വീട്ടിലെ നിരീക്ഷണത്തിന്റെ കാലാവധി ഏഴു ദിവസമാക്കി. ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആയ കോവിഡ് കേസുകളിലാണ് ഈ മാര്‍ഗരേഖ ബാധകമാവുക.
തുടര്‍ച്ചയായ മൂന്ന് ദിവസം പനി ഇല്ലെങ്കില്‍ കോവിഡ് പോസിറ്റീവായി ഏഴ് ദിവസത്തിന് ശേഷം നിരീക്ഷണം അവസാനിപ്പിക്കാം.
പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും വീട്ടിൽ നിരീക്ഷണം പറഞ്ഞിട്ടില്ല. കോവിഡ് വന്ന 60 വയസുകഴിഞ്ഞവരെ ആദ്യം പരിശോധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.