കോ​വി​ഡ് വ്യാ​പ​നം ശ​ക്തം: രാ​ത്രി​കാ​ല ക​ർ​ഫ്യൂ, പ്രാ​ദേ​ശി​ക – വാ​രാ​ന്ത്യ ലോ​ക്ഡൗ​ണുകളിലേക്ക് സംസ്ഥാനം? കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം വരുന്നു

 

എം.​ജെ ശ്രീ​ജി​ത്ത്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​രും​ ദി​വ​സ​ങ്ങ​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താൻ ആ​രോ​ഗ്യ​വ​കു​പ്പ് ഒരുക്കം തുടങ്ങി. സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സിയു ബെ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കു ക്ഷാ​മം ഉ​ണ്ടാ​കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​ട​ക്കം കൂ​ടു​ത​ൽ ഐ​സി ബെ​ഡു​ക​ൾ ത​യാറാക്കും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ കൂ​ട്ട പ​രി​ശോ​ധ​ന​യു​ടെ കൂ​ടു​ത​ൽ ഫലം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്.

ഇ​തു ല​ഭി​ക്കു​ന്ന​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​കു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ഇതോടെയാണ് നിയന്ത്രണം കടുപ്പിക്കുക.

കർഫ്യൂ വന്നേക്കും
കോവി​ഡ് വ്യാ​പ​നം ഇ​നി​യും രൂ​ക്ഷ​മാ​യാ​ൽ സം​സ്ഥാ​ന​ത്തു രാ​ത്രി​കാ​ല ക​ർ​ഫ്യൂ, പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ൺ, വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​. ര​ണ്ടാ​ഴ്ച​ത്തേ​ക്കു ക​ടു​ത്ത നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നു പോ​ലീ​സും ശി​പാ​ർ​ശ ന​ൽ​കും.

കർശന പരിശോധന
ഇ​ന്നു​മു​ത​ൽ നി​ര​ത്തു​ക​ളി​ലും സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ലും പോ​ലീ​സി​ന്‍റെ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. ഇ​തി​നു​ള്ള നി​ർ​ദേ​ശം ഡി​ജി​പി എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മാ​ർ​ക്കും ന​ൽ​കി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താൻ പൊതുജന സഹായം തേടും.

വോട്ടെണ്ണൽ ദിനം
​വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ മേ​യ് ര​ണ്ടി​നു രാഷ്‌ട്രീ​യ ​പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വു​മാ​യി വ​ലി​യ​തോ​തി​ൽ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നെ​പ്പ​റ്റി​യും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് എ​ല്ലാ രാഷ്‌ട്രീ​യ​ പാ​ർ​ട്ടി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും. തൃ​ശൂർ പൂ​രം സംബന്ധിച്ച് ഇ​ന്നു തീ​രു​മാ​ന​മു​ണ്ടാ​കും.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​ട​ക്കം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വീണ്ടും കുറച്ചേക്കും.

പരീക്ഷ മാറ്റണമെന്നു പ്രതിപക്ഷം
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ ഇ​പ്പോ​ഴും ന​ട​ക്കു​ന്നു​ണ്ട് . ഇ​തു നി​ർ​ത്തി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്നു ഗ​വ​ർ​ണ​റെ കാ​ണും.

പ​രീ​ക്ഷ മാ​റ്റി വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ര​ക്ഷി​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തു ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് സെ​ക്ട്ര​ൽ മ​ജി​സ്ട്രേ​ട്ടുമാ​ർ​ക്കും പോ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment