തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വാരാന്ത്യങ്ങളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വരുന്ന 24, 25 ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാരാന്ത്യത്തിൽ തിരക്ക് ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സർക്കാർ ഓഫീസുകളിൽ ഹാജർ നില ഒരുസമയം 50 ശതമാനമാക്കാനും യോഗത്തിൽ തീരുമാനമായി. സ്വകാര്യ സ്ഥാപനങ്ങളും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുക.