കോട്ടയം: കടുത്ത നിയന്ത്രണങ്ങളുള്ള ഇന്നു രാവിലെ മുതൽ ജില്ലയിൽ വിവിധ റോഡുകളിൽ ശക്തമായ പോലീസ് പരിശോധനകൾ ആരംഭിച്ചു.വാഹനങ്ങളിൽ എത്തുന്നവർ ആവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവരാണെന്ന് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ പോലീസ് കടത്തിവിടുന്നുള്ളു.
ആനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ പിഴയിടുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്.കോട്ടയം നഗരത്തിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധയുണ്ട്.
ഇന്നും നാളെയും ഹോട്ടലുകളിലും ബേക്കറികളിലും ഹോം ഡെലിവറി മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിൽ മാത്രമേ ഇവ പ്രവർത്തിക്കുന്നുള്ളു.
ഹോം ഡെലിവറി സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്ത് ഗ്രാമീണ മേഖലകളിലെ ഭൂരിഭാഗം ഹോട്ടലുകളും ബേക്കറികളും പ്രവർത്തിക്കുന്നില്ല.
പലചരക്ക്, മീൻ, മാംസം, പച്ചക്കറി കടകൾ, ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ട്രെയിനുകൾ, വിമാനങ്ങൾ ഇവിടങ്ങളിലേക്കു യാത്രാരേഖകളുമായി ആളുകൾക്കു പോകാൻ അനുമതിയുണ്ട്.
ഐടി കന്പനികളിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിനേഷനു പോകുന്നവർ എന്നിവർക്കും അനുമതി നല്കിയിട്ടുണ്ട്.