കാസര്‍ഗോഡ്: ജില്ലയിലെ ഓരോ വാര്‍ഡിലും നടക്കുന്ന കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ മാത്രം നടത്തണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍ദേശിച്ചു.
കല്യാണത്തിന് പരമാവധി 50 പേരെയും മറ്റ് ചടങ്ങുകളില്‍ പരമാവധി 20 പേരെയും മാത്രമേ പങ്കെടുപ്പിക്കാവൂ. ജില്ലയിലെ ത്രിതല പഞ്ചായത്ത്-നഗരസഭ ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടകള്‍ അടപ്പിക്കുമ്പോള്‍ പ്രദേശത്തെ വ്യാപാരികളുമായി ആശയവിനിമയം നടത്തി ജനാധിപത്യപരമായി മാത്രമേ തീരുമാനം എടുക്കാന്‍ പാടുള്ളൂ എന്നും മന്ത്രി നിര്‍ദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലും ജനജാഗ്രതാ സമിതികളുടെ സഹായത്തിനായി 25 നും 35 നുമിടയില്‍ വോളണ്ടിയര്‍മാരെ കണ്ടെത്തും. ഇവര്‍ക്ക് പഞ്ചായത്ത്-നഗരസഭ സെക്രട്ടറി പാസ് അനുവദിക്കണം.
നിലവില്‍ സിഎഫ്എല്‍ടിസികള്‍ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ സിഎഫ്എല്ടിസികളുള്ള സ്ഥാപനങ്ങളെ വിഭവസമാഹരണത്തിനും സന്നദ്ധ സേവനത്തിനും സഹായിക്കണമെന്നും മന്ത്രി പറഞ്ഞു.