ന്യൂഡൽഹി: ആശങ്ക ഉയർത്തി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വർഷം ആദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിലെത്തുന്നത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,17,87,534 ആയി. 24 മണിക്കൂറിനിടെ 251 പേർ രോഗം ബാധിച്ചു മരിച്ചു.
ഇതോടെ മരണസംഖ്യ 1,60,692 ആയി ഉയർന്നു. രാജ്യത്ത് 1,12,31,650 പേർ ഇതുവരെ രോഗമുക്തരായി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി3,95,192 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 5,31,45,709 പേർക്ക് ഇതുവരെ കോവിഡ് വാക്സിൻ നൽകി.
മഹാരാഷ്ട്ര, പഞ്ചാബ്. കേരളം, കർണാടക, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അനിയന്ത്രിതമായി ഉയരുന്നത്.