ന്യൂഡൽഹി: രാജ്യത്ത് 50 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. 11 സംസ്ഥാനങ്ങളിലായാണ് ഈ വൈറസ് വകഭേദം കണ്ടെത്തിയത്.
വൈറസിന്റെ സാന്നിധ്യം കൂടുതലുള്ളത് കേരളം ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളിലാണ്. ഡല്‍ഹി, ഹരിയാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തെലുങ്കാന, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ 50 ശതമാനത്തിലധികവും ഉള്ളത്.
പുതിയ വൈറസ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.