ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ആസന്നമാണെന്നും കരുതിയിരിക്കണ മെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയന്ത്രണങ്ങളിലും പ്രതിരോധത്തിലും വീഴ്ചകൾ വരുത്തരുതെന്നും ഐഎംഎ നിർദേശിച്ചു.
വിനോദയാത്രയും തീർഥാടനവും മതപരമായ ചടങ്ങുകളും ആവശ്യമുള്ളതാണ്. എന്നാൽ, കുറച്ചു മാസങ്ങൾകൂടി കരുതലോടെ കാത്തിരിക്കേണ്ടതുണ്ട്.
ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ നിയന്ത്രണങ്ങൾ ഇല്ലാതെ തുറന്നു കൊടുക്കുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ അതിതീവ്ര വ്യാപനത്തിന് കാരണമാകുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. ജോണ്റോസ് ഓസ്റ്റിൻ ജയലാൽ ചൂണ്ടിക്കാട്ടി.
സെബി മാത്യു