സ്വന്തം ലേഖകൻ
മുളംകുന്നത്തുകാവ്: കോവിഡ് രോഗികളുടെ വർധിക്കുന്നതിനാൽ തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി വിഭാഗങ്ങൾ കാന്പസിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിനു സ്ഥല പരിമിതി തടസമാകാതിരിക്കാനാണ് ഓപികൾ ഇതര കെട്ടിടങ്ങളിലേക്കു മാറ്റിയത്.
അമ്മയും കുഞ്ഞും പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം, വയോജനങ്ങളുടെ ചികിത്സയ്ക്കായി നിർമിച്ച ജെറിയാടിക് കെയർ സെന്റർ എന്നിവിടങ്ങളിലേക്കാണ് ഒപികൾ മാറ്റിയത്.
ഇരു കെട്ടിടങ്ങളിലും പരിശോധന, ഇസിജി, ഫാർമസി എന്നിവയുടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്ത നിലയിലും മുകൾ നിലയിലും ഇത്തരം സൗകര്യം തയ്യാറക്കിയിട്ടുണ്ട് .
ടോക്കണ് ഒപി ടിക്കറ്റ് വിതരണം ചെയ്യാൻ സാമുഹ്യ അകലം പാലിച്ചുകൊണ്ട് വരിനിന്നു വാങ്ങാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട് മെഡിസിൻ പൾമണോളജി, കുട്ടികളുടെ വിഭാഗം എന്നിവയാണ് അമ്മയും കുഞ്ഞും പദ്ധതിപ്രകാരം നിർമിച്ച കെട്ടിടത്തിലുള്ളത്. ജെറിയാട്രിക് കെയർ സെന്ററിൽ സൈക്യാട്രിക് വിഭാഗമാണ്.
എല്ലാവിധ കോവിഡാ സുരക്ഷ സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട.് പുതിയ സംവിധാനം വഴി മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ബ്ലോക്കിലെ തിരക്ക് കുറയക്കാമെന്നും സാമൂഹ്യ വ്യാപനം തടയാമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സർജറി ഓർത്തോ യൂണിറ്റുകളിലെ ഒപികൾക്കു കൂടുതൽ സൗകര്യവും ഇതുമൂലം ലഭിച്ചു.
കോവിഡ് രോഗികളെ പരിചരിക്കുന്ന കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചിരുന്ന ഒപികളിലേക്ക് ചികില#്സ തേടി വരാതെ രോഗികൾ ഭയന്നു മാറി നിൽക്കുകയായിരുന്നു. ഇത്തരം രോഗികൾക്കു പുതിയ സംവിധാനം ആശ്വാസമായി.
പുതിയ ഒപി ബ്ലോക്കിൽ എത്തിയ രോഗികൾക്കുള്ള ആദ്യ ഒപി ടിക്കറ്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പിൾ ഡോ എം.എ. ആൻഡ്രൂസ് രോഗിയ്ക്കു നൽകി പ്രവർത്തനം ആരംഭിച്ചു.
സൂപ്രണ്ട് ഡോ ബിജു കൃഷണൻ ഡോ. പി.വി. സന്തോഷ്, ജില്ലാ പ്രോജക്ട് ഓഫിസർ ഡോ വി.കെ. സതിശൻ, മെഡിസിൻ വിഭാഗം മേധവി ഡോ എൻ.വി. ജയചന്ദ്രൻ ഡോ റെനി ഐസക്ക്, ഡോ സി.പി, മുരളി ഡോ. ജിജിത്ത് കൃഷണ ഡോ. ലതിക നായർ, ആർ. രാധിക കെ.എൻ. നാരായണൻ, നഴ്സിംഗ് സുപ്രണ്ട് ജെസി തുടങ്ങിയവർ സന്നിഹിതരായിരുന്നു.