കണ്ണൂർ: പതിനാലുകാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ചു പൂട്ടിയ കണ്ണൂർ നഗരം വ്യാഴാഴ്ച തുറക്കും. ഇന്നു ചേരുന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമാനമെടുക്കും.
കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചാൽ ഏഴു ദിവസം കഴിഞ്ഞാണ് പുനരവലോകനം ഉണ്ടാകുക. ഉറവിടം അറിയാത്ത മൂന്നോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പാണ് നഗരം അടച്ചിടാൻ നിർദേശം നൽകിയത്.
തുടർന്നാണ് കഴിഞ്ഞ 18 മുതൽ കണ്ണൂർ നഗരം അടച്ചു പൂട്ടിയത്. അതേ സമയം പതിനാലുകാരന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
പിതാവിനും വിദ്യാർഥിയെ ആദ്യം പരിശോധിച്ച ഡോക്ടർക്കും കോവിഡ് ബാധയില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ നഗരം അനിശ്ചിതമായി അടച്ചിടുന്നതിനെതിരെ വ്യാപാരികളും രംഗത്തുവന്നിട്ടുണ്ട്.
നിയന്ത്രണങ്ങളോടെ ഇളവു നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നഗരത്തിലേക്കുള്ള എല്ലാ പോക്കറ്റു റോഡുകളും പോലീസ് അടച്ചിരുന്നു.